വാഷിംഗ്ടണ്‍: ഗാസയില്‍ വെടിനിര്‍ത്തലിനെക്കുറിച്ച് ചിന്തിക്കുന്നത് ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിനു ശേഷം ഹമാസ് ബന്ദിയാക്കി പിടിച്ചു കൊണ്ടു പോയ ആളുകളെ മോചിപ്പിച്ചതിനു ശേഷം മാത്രമായിരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്.
‘ആദ്യം നമുക്ക് ബന്ദികളെ മോചിപ്പിക്കാം, എന്നിട്ട് സംസാരിക്കാം’ എന്നായിരുന്നു വൈറ്റ്ഹൗസിലെ ഒരു പരിപാടിയില്‍ പങ്കെടുക്കവെ ബൈഡന് പറഞ്ഞത്.
ഇസ്രയേലില്‍ നിന്ന് തട്ടിക്കൊണ്ടു പോയ രണ്ട് വനിതകളെ തിങ്കളാഴ്ച ഹമാസ് മോചിപ്പിച്ചതിനു തൊട്ടു പിന്നാലെയായിരുന്നു ബൈഡന്റെ പ്രതികരണം.
അമേരിക്കന്‍ വനിതയായ ജൂഡിത്തിനെയും അവരുടെ മകളായ നതാലിയ റാനനെയും ഹമാസ് വെള്ളിയാഴ്ച മോചിപ്പിച്ചിരുന്നു.