വൈറ്റ് ഹൗസിൽ എത്തിയാൽ മഹാമാരിയെ പൂർണമായും നിയന്ത്രിക്കും: ജൊ ബൈഡൻ

വാഷിംഗ്ടൺ ഡിസി: തെരഞ്ഞെടുപ്പിൽ വിജയിച്ച് താൻ വൈറ്റ് ഹൗസിൽ എത്തിയാൽ കോവിഡ് മഹാമാരിയെ പൂർണമായും നിയന്ത്രിക്കുവാൻ കഴിയുമെന്ന് ബൈഡൻ.

തെരഞ്ഞെടുപ്പ് ഫലങ്ങൾ അനുകൂലമായി വരുന്നുവെന്ന് അറിഞ്ഞതോടെയാണ് ബൈഡൻ പാൻഡമിക്കിനെ കുറിച്ചു തന്‍റെ നിലപാടു വ്യക്തമാക്കിയത്.

പ്രസിഡന്‍റ് പദവി ഏറ്റെടുത്താൽ ഉടൻതന്നെ ഇതിനെതിരെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. മാസ്ക്ക് ധരിക്കുന്നതിന് നിർബന്ധിക്കുമെന്നും സാമൂഹ്യ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും ബൈഡൻ പറഞ്ഞു.

ജനുവരി മുതൽ അമേരിക്കയിൽ പടർന്ന് പിടിച്ച മഹാവ്യാധിയെ നിയന്ത്രിക്കുന്നതിനുള്ള വിവിധ വാദങ്ങൾ പരിഗണിക്കുകയാകും ബൈഡൻ അഡ്മിനിസ്ട്രേഷന്‍റെ പ്രഥമ കർത്തവ്യമെന്ന് ബൈഡനോടടുത്തുള്ള വ്യത്തങ്ങൾ അറിയിച്ചു.

വലിയ സ്റ്റിമുലസ് ചെക്കുകൾ നൽകിയും പരിശോധനകൾ വർധിപ്പിക്കുന്നതിനുള്ള സാമ്പത്തിക സഹായം നൽകിയും കൂടുതലാളുകളെ വീട്ടിൽ തന്നെ ഇരുത്തുന്നതിനുള്ള ശ്രമങ്ങളും ഉണ്ടാകും.

അധികാരമേറ്റെടുത്തശേഷം കോവിഡിനെതിരെയുള്ള വാക്സിനേഷൻ വിതരണവും വ്യാപകമാക്കും.

പക്ഷേ ഇതെല്ലാം നടപ്പാക്കണമെങ്കിൽ റിപ്പബ്ലിക്കൻ സംസ്ഥാനങ്ങൾ‍ നിയന്ത്രിക്കുന്ന ഗവർണർമാരുടെ സഹകരണം കൂടെ ലഭിക്കേണ്ടതുണ്ട്.

നാഷണൽ ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്ന ബൈഡന്‍റെ നീക്കങ്ങൾ മുൻകൂട്ടി കണ്ടു അതിനെതിരെ രംഗത്തെത്തിയ ഗവർണർമാരും ഉണ്ട്. ബൈഡന്‍റെ ആദ്യ നാളുകൾ‍ അത്ര ശുഭകരമാകാൻ ഇടയില്ല.

റിപ്പോർട്ട്: പി.പി. ചെറിയാൻ

Related posts

Leave a Comment