എനിക്കെല്ലാം നഷ്ടമായി; ഇന്ന് എന്നെ തീവ്രവാദിയായി മുദ്ര കുത്തിയിരിക്കുന്നു;കുര്‍ദ്ദിഷ് സേനയിലെ ഡാനിഷ് യുവതി ജൊവാന്നയുടെ കരളലിയിപ്പിക്കുന്ന കഥ

 

jjjjjകുറച്ചുനാള്‍ മുമ്പുവരെ ജോവന്നാ പലാനി ഡെന്മാര്‍ക്കിലെ ഒരു പൊളിറ്റിക്‌സ് വിദ്യാര്‍ഥിനി മാത്രമായിരുന്നു. അന്ന് അവള്‍ക്കെല്ലാവരുമുണ്ടായിരുന്നു. എന്നാല്‍ ഐഎസിനെതിരേ പോരാടാന്‍ സിറിയയിലെത്തി കുര്‍ദ്ദിഷ് സേനയില്‍ ചേര്‍ന്നതോടെ 23കാരിയായ ജോവാന്നയുടെ ജീവിതം മാറി മറിഞ്ഞു. കോളജില്‍ പോലും പോകാതെ ഐഎസിനെതിരേ പോരാടിയ അവളെ ലോകം അറിഞ്ഞു. എന്നാല്‍ ഇന്ന് ജോവാന്നാ പറയുന്നത് തീവ്രവാദി എന്ന പേര് തനിക്ക് ചാര്‍ത്തി തന്നതോടെ തനിക്കെല്ലാം നഷ്ടമായിരിക്കുന്നുവെന്നാണ്.
jov22
സിറിയയിലെ ജിഹാദികളെ നേരിടാനാണ് കോളജ് ജീവിതത്തിനു പോലും അവധി കൊടുത്ത് ജോവന്ന തന്റെ റഷ്യന്‍ നിര്‍മിത സ്‌നിപ്പര്‍ റൈഫിളുമായി സിറിയയിലേക്ക് തിരിക്കുന്നത്. എന്നാല്‍ ഇന്ന് ഡെന്മാര്‍ക്കിലെ കൊടുംകുറ്റവാളികളുടെ പട്ടികയിലാണ് ഇന്ന് ജോവാന്നയുടെ സ്ഥാനം.  ഡാനിഷ് ഗവണ്‍മെന്റിന്റെ എതിര്‍പ്പുകളെ അവഗണിച്ചാണ് ജിഹാദികള്‍ക്കെതിരേ പോരാടാന്‍ ജോവാന്ന സിറിയയിലേക്കു പോയത്. ജോവാന്നയെ ഡെന്മാര്‍ക്കിലേക്ക്് വരുന്നതില്‍ വിലക്കുകയും ചെയ്തിരുന്നു. ജൊവാന്നയെ ലൈംഗിക അടിമയാക്കുമെന്നും കൊന്നു കൊലവിളിക്കുമെന്നുമാണ് ഐഎസിന്റെ ഭീഷണി. ഇരുഭാഗത്തു നിന്നും വേട്ടയാടല്‍ ഉള്ളതിനാല്‍ ഓരോ മൂന്നുദിവസം കൂടുമ്പോഴും ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേയ്ക്ക് പലായനം ചെയ്തുകൊണ്ടിരിക്കുകയാണ് എന്ന് ജൊവന്നാ വിതുമ്പിക്കൊണ്ട് പറയുന്നു. സാമ്പത്തീകമായും ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്.
jov44
തന്നെ ഒരു തീവ്രവാദിയായി ചിത്രീകരിക്കാനാണ് ഡാനിഷ് സര്‍ക്കാരിന്റെ ശ്രമമെന്നും താന്‍ ഒരു ഐഎസ് അംഗമാണെന്നാണ് അവര്‍ കോടതികളില്‍ വാദിക്കുന്നതെന്നും ജൊവാന്ന പറയുന്നു. താന്‍ ഒരു ക്രിമിനല്‍ അല്ലെന്നും ജനങ്ങള്‍ക്കു വേണ്ടി 10 വര്‍ഷം ജയിലില്‍ കിടക്കാനും താന്‍ തയ്യാറാണെന്നും പറയുന്ന ജൊവാന്ന തീവ്രവാദിയെന്ന പേരില്‍ ഒരു ദിവസം പോലും ജയിലില്‍ കിടക്കാന്‍ തന്നെ കിട്ടില്ലെന്നും പറയുന്നു. യൂറോപ്പിനും യൂറോപ്പിലെ സ്ത്രീകള്‍ക്കു വേണ്ടിയും താന്‍ പോരാടുമ്പോള്‍ തന്നെ തീവ്രവാദിയെന്നു വിളിക്കുന്നതിന്റെ ഔചിത്യം മനസിലാകുന്നില്ലയെന്നും ജോവാന്ന പറയുന്നു. കഴിഞ്ഞ ഡിസംബര്‍ 7നാണ് ജോവന്നയെ ഡെന്മാര്‍ക്ക് ഇന്റലിജന്‍സ് ആയ ‘പെറ്റ്’അറസ്റ്റ് ചെയ്തത്. അന്നു മുതല്‍ മൂന്നാഴ്ച റിമാന്‍ഡിലായ ജൊവാന്ന ജ്ഡ്ജിയുടെ ഉത്തരവു പ്രകാരം ഡിസംബര്‍ 23നാണ് മോചിതയായത്.
jov77

Related posts