കോട്ടയം: എക്സ്പ്രഷന്‍സ് ഇന്ത്യ സൊസൈറ്റിയും അടൂര്‍ ശ്രീനാരായണ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയും ചേര്‍ന്നു മെഗാ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. യുവ ജോബ്ഡ്രൈവ് എന്നു പേരിട്ടിരിക്കുന്ന പരിപാടിയില്‍ ബിരുദ ബിരുദാനന്തര ബിരുദധാരികള്‍ക്ക് പങ്കെടുക്കാം. മുപ്പതോളം കമ്പനികളാണു മേളയില്‍ പങ്കെടുക്കുന്നത്. ഉദ്യോഗാര്‍ഥികള്‍ക്ക് സൗജന്യ രജിസ്ട്രേഷനാണുള്ളത്. 21ന് രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം നാലു വരെ കോളജ് അങ്കണത്തിലാണു പരിപാടി. 18 വരെ പേരു രജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ട്. www.yuva.job drÇ.com എന്ന സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. പത്രസമ്മേളനത്തില്‍ കോളജ് ഭാരവാഹികളായ പ്രഫ. രാധാകൃഷ്ണന്, അനു കുര്യന്, എക്സ്പ്രഷന്‍സ് ഇന്ത്യ സൊസൈറ്റി ഭാരവാഹിയായ കുല്‍ദീപ് കൗര്‍ എന്നിവര്‍ പങ്കെടുത്തു.
നിങ്ങള്‍ക്കൊരവസരം..! മുപ്പതോളം കമ്പനികള്‍ ബിരുദധാരികള്‍ക്കായി മെഗാ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു
