തൃശൂർ: ക്രൂയീസ് ആഡംബരയാത്രാക്കപ്പലുകളിലേക്ക് ഉദ്യോഗാർത്ഥികളെ നേരിട്ടെടുക്കുന്ന മെഗാ ജോബ് ഫെയർ 17ന് രാവിലെ ഒന്പതുമുതൽ മൂന്നുവരെ കൊരട്ടി പൊങ്ങം നൈപുണ്യ കോളജ് കാന്പസിൽ നടക്കുമെന്ന് അധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഓണ്‍ലൈൻ രജിസ്ട്രേഷൻ മുൻകൂട്ടി നടത്തുന്നവർക്കാണ് ജോബ് ഫെയറിൽ പ്രവേശനം. ഹോട്ടൽ മാനേജ്മെന്റ്, ടൂറിസം, ഫുഡ് പ്രൊഡക്ഷൻ, ബേക്കറി ആൻഡ് കണ്‍ഫെക്ഷനറി, ലോണ്ട്രി, സ്റ്റുവാർഡ്സ് തുടങ്ങി വ്യത്യസ്ത മേഖലയിലുള്ള ബിരുദമോ ഡിപ്ലോമ/ ഐടിഐ ഉള്ളവർക്കും എസ്എസ്എൽസി കഴിഞ്ഞ പരിചയസന്പന്നർക്കും പങ്കെടുക്കാം.
ഇന്ത്യയിലെ പ്രശസ്ത റിക്രൂട്ടേഴ്സ് ആയ കാർണിവൽ സപ്പോർട്ട് സർവീസസ് ഇന്ത്യ ലിമിറ്റഡിന്റെ സഹകരണത്തോടെയാണ് ജോബ് ഫെയർ സംഘടിപ്പിച്ചിട്ടുള്ളത്. ലോക പ്രശസ്ത ആഡംബര യാത്രാക്കപ്പൽ കന്പനികളായ കാർണിവൽ, പി ആൻഡ് ഒ, കോസ്റ്റ, പ്രിൻസസ് ക്രൂയിസ്, സീ ബേൺ, ഹോളണ്ട് അമേരിക്ക ലൈൻ, കനാർഡ് എന്നിവർക്കായാണ് ഡയറക്ട് റിക്രൂട്ട്മെന്റ്. 16ന് ആരംഭിക്കുന്ന തൊഴിൽമേളയിൽ ആദ്യദിനം നൈപുണ്യ ഗ്രൂപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പൂർവവിദ്യാർത്ഥികൾക്കായി മാറ്റിവച്ചിട്ടുണ്ട്.
ഉദ്യോഗാർഥികൾ പാസ്പോർട്ട് അടക്കമുള്ള ഒറിജിനൽ രേഖകളും പകർപ്പുകളും കൊണ്ടുവരണമെന്നു നൈപുണ്യ എക്സിക്യൂട്ടിവ് ഡയറക്ടർ റവ.ഡോ. പോളച്ചൻ കൈത്തോട്ടുങ്ങൽ, പ്ലേസ്മെന്റ് മാനേജർ പി.പി. വിൽസൻ, പേഴ്സണൽ മാനേജർ ഷാജു പി. ജോൺ എന്നിവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 9497683327, 0480 2780340.