ഗുജറാത്തിൽ അഭിമുഖപ്പരീക്ഷ നടന്ന ഹോട്ടലിൽ തിക്കിലും തിരക്കിലുംപ്പെട്ടു നിരവധിപ്പേർക്കു പരിക്ക്. ജഗാഡിയയിലെ ഗുജറാത്ത് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപറേഷൻ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന സ്വകാര്യ എൻജിനീയറിംഗ് കമ്പനി നടത്തിയ അഭിമുഖപ്പരീക്ഷയ്ക്കിടെയാണ് സംഭവം.
പത്ത് ഒഴിവിലേക്കുള്ള ഓപ്പൺ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ 1,800ലേറെ ഉദ്യോഗാർഥികൾ എത്തിയതാണ് തിക്കും തിരക്കുമുണ്ടാകാൻ കാരണം. ഹോട്ടലിന്റെ കൈവരി തകർന്നു നിരവധിപ്പേർ താഴെ വീഴുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. നൂറുകണക്കിന് ഉദ്യോഗാർഥികൾ ഇന്റർവ്യൂ നടക്കുന്ന ഹോട്ടലിന്റെ പ്രവേശന കവാടത്തിലും പടിക്കെട്ടുകളിലും തിങ്ങിനിറഞ്ഞു നിൽക്കുന്നതു ഹോട്ടലിന്റെ സിസിടിവി ദൃശ്യങ്ങളിൽ കാണാം. ഗുജറാത്തിലെ തൊഴിലില്ലായ്മയുടെ നേർചിത്രമാണ് സംഭവമെന്ന് കോൺഗ്രസ് ആരോപിച്ചു.
नरेंद्र मोदी का गुजरात मॉडल
— Congress (@INCIndia) July 11, 2024
गुजरात के भरूच में एक होटल की नौकरी के लिए बेरोजगारों की भारी भीड़ जुट गई.
हालात ऐसे बने कि होटल की रेलिंग टूट गई और गुजरात मॉडल की पोल खुल गई.
नरेंद्र मोदी इसी बेरोजगारी के मॉडल को पूरे देश पर थोप रहे हैं. pic.twitter.com/1GPXkqeMsk