ചങ്ങനാശേരി: വിദേശ മാതൃകയിൽ ചങ്ങനാശേരി മാർക്കറ്റ് ഫ്രീ സോണ്‍ മാർക്കറ്റ് ആക്കാനും ടൂറിസ്റ്റ് കേന്ദ്രമായും മാറ്റാനുമുള്ള പദ്ധതികൾ കൊണ്ടുവരുമെന്ന് നിയുക്ത എംഎൽഎ ജോബ് മൈക്കിൾ.
ചങ്ങനാശേരി മർച്ചന്റ്സ് അസോസിയേക്ഷൻ വ്യാപാര ഭവനിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുക യായിരുന്നു ജോബ് മൈക്കിൽ.
കെസി പാലം പൊക്കി ആർച്ച് പാലം നിർമിക്കും, ചങ്ങനാശേരി ബോട്ടുജട്ടി ടൂറിസം ബോട്ടുജട്ടിയായി ഉയർത്തും, കൊടുരാറ് തടസങ്ങൾ മാറ്റി വികസിപ്പിച്ച് നാട്ടകം പോർട്ടുമായി ബന്ധിപ്പിക്കും,
ഗവണ്മെന്റ് ഹോസ്പിറ്റലിൽ എല്ലാ സൗകര്യങ്ങളും ഒരുക്കും, ചങ്ങനാശേരിയിലെ കുടിവെള്ള പ്രശ്നം ശാശ്വതമായി പരിഹരിക്കും തുടങ്ങിയ വിവിധ പദ്ധതികൾ നടപ്പിലാക്കമെന്നും അദ്ദേഹം പറഞ്ഞു.പ്രസിഡന്റ് ബിജു ആന്റണി കയ്യാലപ്പറന്പിൽ അധ്യക്ഷത വഹിച്ചു.