ഗു​രു​വാ​യൂ​ർ ദേ​വ​സ്വ​ത്തി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ്: അമ്പത്തിയഞ്ചുകാരൻ ശിവനെ പൊക്കി പോലീസ്


ഗു​രു​വാ​യൂ​ർ: ദേ​വ​സ്വ​ത്തി​ൽ ജോ​ലി ശ​രി​യാ​ക്കാ​മെ​ന്നു വാ​ഗ്ദാ​നം ചെ​യ്തു പ​ണം ത​ട്ടി​യ കേ​സി​ൽ ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു.

എ​റ​ണാ​കു​ളം ഞാ​റ​യ്ക്ക​ൽ സ്വ​ദേ​ശി മ​ങ്ങാ​ട്ട് ശി​വ​നെ (ശി​വ​ഗം​ഗ -55) ആ​ണ് ഗു​രു​വാ​യൂ​ർ ടെ​ന്പി​ൾ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. തൃ​ശൂ​ർ പേ​രാ​മം​ഗ​ലം സ്വ​ദേ​ശി ഹ​രീ​ഷ് കു​ട്ടു​വി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ​സ്റ്റ്. 2022 ജൂ​ണി​ലാ​ണ് സം​ഭ​വം.

ഗു​രു​വാ​യൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ൽ ജോ​ലി ശ​രി​യാ​ക്കാ​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കി ശി​വ​ൻ ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റെ ന​ട​യി​ലെ ഹോ​ട്ട​ലി​ൽ വ​രാ​ൻ ഹ​രീ​ഷി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഇ​വി​ടെ​യെ​ത്തി​യ ഹ​രീ​ഷി​ൽ നി​ന്നും ഇ​തി​ന്‍റെ ക​മ്മീ​ഷ​നാ​യി 10,000 രൂ​പ വാ​ങ്ങി​യ​ശേ​ഷം മു​ങ്ങു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ജോ​ലി ല​ഭി​ക്കാ​താ​ത​യോ​ടെ ഹ​രീ​ഷ് ഗു​രു​വാ​യൂ​ർ ടെ​ന്പി​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ലൊ​ടു​വി​ൽ ഇ​യാ​ളെ ഗു​രു​വാ​യൂ​ർ ടെ​ന്പി​ൾ പോ​ലീ​സ് എ​സ്ഐ കെ. ​ഗി​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment