ചേര്‍ത്തല: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ജോലിവാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ വാങ്ങിയുള്ള തട്ടിപ്പ് ചേര്‍ത്തലയിലും നടന്നതായി പരാതി.
ഭരണകക്ഷിയിലെ നഗരത്തിലെ പ്രാദേശിക നേതാവിനെതിരെയാണ് അഞ്ചുലക്ഷം രൂപ വാങ്ങിയതായി പരാതി ഉയർന്നിരിക്കുന്നത്.
ജോലി ലഭിക്കാതെ വന്നതോടെ ഇവര്‍ പരാതിയുമായി രംഗത്തുവന്നെങ്കിലും ചില നേതാക്കള്‍ ഇടപെട്ടു പണം ഘട്ടം ഘട്ടമായി തിരികെ നല്‍കാമെന്ന വ്യവസ്ഥയില്‍ പരാതി ഒതുക്കിയതായാണ് വിവരം.
പാർട്ടിയിൽഅമർഷം
സംസ്ഥാനതലത്തില്‍തന്നെ പലേടങ്ങളിലായി നടത്തിയ തട്ടിപ്പിനു പിന്നില്‍ വന്സംഘങ്ങളാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
നഗരപരിധിയിലെ കരുവമേഖലയില്നിന്നുള്ള പ്രാദേശിക നേതാവിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. അഞ്ചു ലക്ഷത്തിനു പുറമെ മറ്റു പലരില്‍നിന്നും ഇതേ തരത്തില്‍ പണം വാങ്ങിയതായുളള ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ട്.
നഗരത്തിലെ സ്കൂളിലെ പിടിഎ ഭാരവാഹികൂടിയായ നേതാവിനെതിരേ നടപടി ആവശ്യപ്പെട്ടു പാര്‍ട്ടിയിലെതന്നെ ഒരു വിഭാഗം രംഗത്തുവന്നിട്ടുണ്ട്.
ജോലി വാഗ്ദാനം ചെയ്തു നടത്തിയ തട്ടിപ്പു ലളിതമാക്കി നേതാവിന രക്ഷിക്കാന്‍ ശ്രമിച്ചതു നീതികേടാണെന്നും ഇതു പാര്‍ട്ടിയില്‍ ഔദ്യോഗികമായി ചര്‍ച്ചയാക്കണമെന്നുമാണ് ഇവരുടെ വാദം.
ദേവസ്വം നിയമനതട്ടിപ്പു സംസ്ഥാനതലത്തില്‍ ചര്‍ച്ചയായതോടെ പാര്‍ട്ടി ഏരിയ നേതൃത്വവും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. പാര്‍ട്ടിക്കും സര്‍ക്കാരിനും അവമതിപ്പുണ്ടാകുന്ന തട്ടിപ്പു നടത്തുന്നവരെ സംരക്ഷിക്കില്ലെന്ന ഉറച്ചനിലപാടിലാണ് നേതൃത്വം.