​ജോ​ലി​വാ​ഗ്ദാ​നം ചെ​യ്ത് 13.26 ല​ക്ഷം ത​ട്ടി ; മു​ന്‍ ഡി​വൈ​എ​ഫ്‌​ഐ നേ​താ​വി​നെ​തി​രേ വീ​ണ്ടും കേ​സ്

കാ​സ​ര്‍​ഗോ​ഡ്: ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ല​രി​ല്‍നിന്നായി കോ​ടി​കൾ ത​ട്ടി​യെ​ടു​ത്ത മു​ന്‍ ഡി​വൈ​എ​ഫ്‌​ഐ നേ​താ​വ് എ​ന്‍​മ​ക​ജെ ഷേ​ണി​യി​ലെ സ​ചി​ത റൈ​ (28) ക്കെതി​രെ വീ​ണ്ടും കേ​സ്.

സി​പി​സി​ആ​ര്‍​ഐ കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ല്‍ അ​ധ്യാ​പി​ക ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് കു​ഡ്‌​ലു രാം​ദാ​സ് ന​ഗ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ ടെ​മ്പി​ള്‍ റോ​ഡി​ലെ കെ.​സ​ജി​ത​യി​ൽ (29) നി​ന്ന് അ​ക്കൗ​ണ്ട് വ​ഴി​യും ഗൂ​ഗി​ള്‍ പേ ​വ​ഴി​യും നേ​രി​ട്ടും പ​ല​ത​വ​ണ​ക​ളി​ലാ​യി 13,26,203 രൂ​പ ത​ട്ടി​യെ​ടു​ത്തു എ​ന്നാ​ണ് കേ​സ്.

സ​ചി​ത​യു​ടെ സു​ഹൃ​ത്താ​ണ് പ​രാ​തി​ക്കാ​രി. കാ​സ​ര്‍​ഗോ​ഡ് ടൗ​ണ്‍ പോ​ലീ​സ് ആ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ലും ക​ര്‍​ണാ​ട​ക​ത്തി​ലു​മാ​യി ഇ​ത്ത​ര​ത്തി​ല്‍ 20 കേ​സു​ക​ള്‍ സ​ചി​ത​യ്‌​ക്കെ​തി​രേ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്.

15 കോ​ടി​യി​ലേ​റെ രൂ​പ​യാ​ണ് ത​ട്ടി​യെ​ടു​ത്ത​ത്. കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ സ​ചി​ത പി​ന്നീ​ട് ജാ​മ്യ​ത്തി​ലി​റ​ങ്ങി​യി​രു​ന്നു. സ​ചി​ത​യ്‌​ക്കെ​തി​രേയു​ള്ള കേ​സി​ല്‍ പോ​ലീ​സ് തി​ക​ഞ്ഞ അ​ലം​ഭാ​വ​മാ​ണ് കാ​ട്ടു​ന്ന​തെ​ന്ന് ത​ട്ടി​പ്പി​ന് ഇ​ര​യാ​യ​വ​ര്‍ ആ​രോ​പി​ച്ചി​രു​ന്നു.

 

Related posts

Leave a Comment