കൊച്ചി: മുന്‍ മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്തിയ കേസിലെ കൂട്ടാളി ഇപ്പോഴും ഒളിവില്‍ തന്നെ. ഇയാളെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.
മുന്‍ മന്ത്രിയുടെ അസിസ്റ്റ് പ്രൈവറ്റ് സെക്രട്ടറി എറണാകുളം സ്വദേശി സതീഷ് ചന്ദ്രന് (66), ഇടനില നിന്നതായി കരുതുന്ന കോഴിക്കോട് നാദാപുരം സ്വദേശി സലിം (മൈമുദ് 50), പെരുമാനൂര്‍ ആലപ്പാട്ട് റോഡില്‍ ബിജു (38) എന്നിവരെ കഴിഞ്ഞ ദിവസം എറണാകുളം സൗത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി നാളെ കസ്റ്റഡിയില്‍ വാങ്ങും. വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ തട്ടിപ്പിന്റെ ചുരുള്‍ അഴിക്കാനാകുമെന്നാണ് പ്രതീക്ഷയിലാണ് പോലീസ് സംഘം.
ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്ഥികളില്നിന്നും കോടികളാണ് സതീഷ് ചന്ദ്രന് തട്ടിയെടുത്തത്. കൊച്ചി മെട്രോയില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറായി ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞു മലപ്പുറം സ്വദേശിയായ അബ്ദുല്‍ ബാസിതില്‍ നിന്ന് 11 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് കഴിഞ്ഞ ദിവസം സതീശനടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തത്.
മലപ്പുറം സ്വദേശിയില്‍നിന്നും കൊച്ചിയില്‍ ജോലി വാഗ്ദാനം ചെയ്ത് 8.15 ലക്ഷം രൂപ തട്ടിയെടുത്തെന്ന മറ്റൊരു പരാതിയില്‍ ഇയാള്‍ക്കെതിരേ മറ്റൊരു കേസുകൂടി സൗത്ത് പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തൃശൂര്‍ ജില്ലയിലാണ് തട്ടിപ്പിന് ഇരയായവരില്‍ ഏറെയും.