തളിപ്പറമ്പ്: മകനെ ബിസിനസ് പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയിൽ തൃശൂർ സ്വദേശിക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.
ളിപ്പറമ്പ് പൂക്കോത്ത് നടയിലെ കെ.എൻ. ഹേമജയുടെ(58) പരാതിയിലാണ് കേസ്. തൃശൂർ ചിറ്റിലപ്പിള്ളി അടാട്ട് പഞ്ചായത്തിലെ പി.സി. സാഹിദ് അൻവർ (30)ന്റെ പേരിലാണ് വഞ്ചനാ കുറ്റത്തിന് കേസെടുത്തത്.
മാർച്ച് 14 മുതൽ മകനെ ബിസിനസ് പങ്കാളിയാക്കാമെന്നും അതേ കമ്പനിയിൽ ജോലി നൽകാമെന്നും വാഗ്ദാനം ചെയ്ത് പല തവണകളായി 13,70,300 രൂപ അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തു നൽകി.
എന്നാൽ പണം കൈപ്പറ്റിയിട്ടും നാളിതുവരെയായി ജോലിയോ പണമോ തിരിച്ചു കിട്ടിയില്ലെന്നാണ് പരാതിയിൽ പറയുന്നത്.തളിപ്പറന്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.