തിരുവനന്തപുരം: മലയാളികളടക്കം അനവധി ആളുകൾക്ക് ജോലി വാഗ്ദാനം ചെയ്ത് വൻ തുകകൾ തട്ടിയെടുത്ത കേസിലെ മുഖ്യ പ്രതി നൈജീരിയൻ സ്വദേശിയെ തിരുവനന്തപുരം സൈബർ ക്രൈം പോലീസ് ബംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തു. നൈജീരിയൻ സ്വദേശി കിംഗ്സിലി ചിഡിബെറി ഉദെ (37) യെയാണ് അന്വേഷണ സംഘം ബംഗളൂരുവിലെത്തി അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം സ്വദേശിയായ റിട്ട. എൻജിനിയർക്ക് അമേരിക്കയിൽ സീനിയർ ഇലക്ട്രിക്കൽ എൻജിനിയറായി ജോലി വാഗ്ദാനം ചെയ്താണ് പ്രതി തട്ടിപ്പ് നടത്തിയത്. ജോലിയ്ക്കു വേണ്ടിയുള്ള നിയമന ഉത്തരവ്, വർക്ക് പെർമിറ്റ്, ഇൻഷ്വറൻസിന്റെ പേപ്പറുകൾ തുടങ്ങിയവ വ്യാജമായി തയാറാക്കി ഇതിനായി പലപ്പോഴായി ആറു ലക്ഷത്തോളം രൂപ പ്രതി തട്ടിയെടുത്തു.
ഭീമമായ തുകകൾ ആവശ്യപ്പെടുന്നതിൽ സംശയം തോന്നി പോലീസുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പിന്റെ വിവരം പുറത്തു വന്നത്. തുടർന്ന് സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറായ ദിനേന്ദ്രകാശ്യപ്, തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാർ ഗുരുദിൻ എന്നിവരുടെ മേൽനോട്ടത്തിൽ സൈബർ ക്രൈം ഡിവൈഎസ്പി ജീജി, പോലീസ് ഇൻസ്പെക്ടർ റോജ് എന്നിവരുടെ നേതൃത്വത്തിൽ പ്രതിയുടെ എടിഎം കാർഡ്, ഇ മെയിൽ, സിസിടിവി ദൃശ്യങ്ങൾ എന്നിവ പരിശോധിച്ച് പ്രതി ബംഗളൂരുവിലെ മടിവാള ഭാഗത്ത് ഉണ്ടെന്ന് കണ്ടെത്തി.
സൈബർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർമാരായ അഭിലാഷ്, ശബരീനാഥ്, സമീർ ഖാൻ എന്നിവർ ചേർന്ന് നടത്തിയ തന്ത്രപരമായ നീക്കത്തിനൊടുവിലാണ് നൈജീരിയ സ്വദേശിയായ കിംഗ്സിലി ചിഡിബെറി ഉദെയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.പ്രതിയിൽ നിന്നും നിരവധി സിംകാർഡുകൾ, എടിഎം കാർഡുകൾ, ലാപ്ടോപ്പുകൾ, ബാങ്ക് പാസ് ബുക്കുകൾ എന്നിവ കണ്ടെത്തി.
കേസിൽ മറ്റ് സ്വദേശ, വിദേശ പ്രതികൾ ഉൾപ്പെട്ടിട്ടുള്ളതായി സംശയിക്കുന്നുണ്ട്. പ്രതിയെ തിരുവനന്തപുരം ചീഫ് ജുഡിഷൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.തിരുവനന്തപുരം: മലയാളികളടക്കം അനവധി ആളുകൾക്ക് ജോലി വാഗ്ദാനം ചെയ്ത് വൻ തുകകൾ തട്ടിയെടുത്ത കേസിലെ മുഖ്യ പ്രതി നൈജീരിയൻ സ്വദേശിയെ തിരുവനന്തപുരം സൈബർ ക്രൈം പോലീസ് ബംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തു.
നൈജീരിയൻ സ്വദേശി കിംഗ്സിലി ചിഡിബെറി ഉദെ (37) യെയാണ് അന്വേഷണ സംഘം ബംഗളൂരുവിലെത്തി അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സ്വദേശിയായ റിട്ട. എൻജിനിയർക്ക് അമേരിക്കയിൽ സീനിയർ ഇലക്ട്രിക്കൽ എൻജിനിയറായി ജോലി വാഗ്ദാനം ചെയ്താണ് പ്രതി തട്ടിപ്പ് നടത്തിയത്. ജോലിയ്ക്കു വേണ്ടിയുള്ള നിയമന ഉത്തരവ്, വർക്ക് പെർമിറ്റ്, ഇൻഷ്വറൻസിന്റെ പേപ്പറുകൾ തുടങ്ങിയവ വ്യാജമായി തയാറാക്കി ഇതിനായി പലപ്പോഴായി ആറു ലക്ഷത്തോളം രൂപ പ്രതി തട്ടിയെടുത്തു.
ഭീമമായ തുകകൾ ആവശ്യപ്പെടുന്നതിൽ സംശയം തോന്നി പോലീസുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പിന്റെ വിവരം പുറത്തു വന്നത്. തുടർന്ന് സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറായ ദിനേന്ദ്രകാശ്യപ്, തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാർ ഗുരുദിൻ എന്നിവരുടെ മേൽനോട്ടത്തിൽ സൈബർ ക്രൈം ഡിവൈഎസ്പി ജീജി, പോലീസ് ഇൻസ്പെക്ടർ റോജ് എന്നിവരുടെ നേതൃത്വത്തിൽ പ്രതിയുടെ എടിഎം കാർഡ്, ഇ മെയിൽ, സിസിടിവി ദൃശ്യങ്ങൾ എന്നിവ പരിശോധിച്ച് പ്രതി ബംഗളൂരുവിലെ മടിവാള ഭാഗത്ത് ഉണ്ടെന്ന് കണ്ടെത്തി.
സൈബർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർമാരായ അഭിലാഷ്, ശബരീനാഥ്, സമീർ ഖാൻ എന്നിവർ ചേർന്ന് നടത്തിയ തന്ത്രപരമായ നീക്കത്തിനൊടുവിലാണ് നൈജീരിയ സ്വദേശിയായ കിംഗ്സിലി ചിഡിബെറി ഉദെയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.പ്രതിയിൽ നിന്നും നിരവധി സിംകാർഡുകൾ, എടിഎം കാർഡുകൾ, ലാപ്ടോപ്പുകൾ, ബാങ്ക് പാസ് ബുക്കുകൾ എന്നിവ കണ്ടെത്തി. കേസിൽ മറ്റ് സ്വദേശ, വിദേശ പ്രതികൾ ഉൾപ്പെട്ടിട്ടുള്ളതായി സംശയിക്കുന്നുണ്ട്. പ്രതിയെ തിരുവനന്തപുരം ചീഫ് ജുഡിഷൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.