ജോ​ലി വാ​ഗ്ദാ​നം, ടാ​സ്‌​കി​ല്‍ ലാ​ഭം: 9.28 ല​ക്ഷം ന​ഷ്ട​മാ​യെ​ന്ന് യു​വ​തി​യു​ടെ പ​രാ​തി; മും​ബൈ​യി​ലെ കോ​യി​ന്‍ ഡി​സി​എ​ക്‌​സ് ഓ​ണ്‍​ലൈ​ന്‍ ക​മ്പ​നി​യു​ട​മ​ക്കെ​തി​രേ കേ​സ്


പ​യ്യ​ന്നൂ​ര്‍: ഓ​ണ്‍​ലൈ​ന്‍ സ്ഥാ​പ​ന​ത്തി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്തും ടാ​സ്‌​ക് പൂ​ര്‍​ത്തീ​ക​രി​ച്ചാ​ല്‍ ലാ​ഭം ല​ഭി​ക്കു​മെ​ന്നും പ​റ​ഞ്ഞ് 9.28 ല​ക്ഷ​ത്തോ​ളം രൂ​പ വ​ഞ്ചി​ച്ച​താ​യു​ള്ള പ​രാ​തി​യി​ല്‍ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു.

പ​യ്യ​ന്നൂ​ര്‍ കൊ​റ്റി​യി​ലെ മു​പ്പ​തു​കാ​രി​യു​ടെ പ​രാ​തി​യി​ലാ​ണ് മും​ബൈ​യി​ലെ കോ​യി​ന്‍ ഡി​സി​എ​ക്‌​സ് എ​ന്ന ഓ​ണ്‍​ലൈ​ന്‍ ക​മ്പ​നി​യു​ട​മ​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ​മാ​സം 13 മു​ത​ല്‍ ഈ​മാ​സം ഒ​ന്നു​വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

മും​ബൈ ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന കോ​യി​ന്‍ ഡി​സി​എ​ക്‌​സ് എ​ന്ന ഓ​ണ്‍​ലൈ​ന്‍ സ്ഥാ​പ​ന​ത്തി​ല്‍ പാ​ര്‍​ട്ട് ടൈം ​ജോ​ലി ന​ല്‍​കാ​മെ​ന്നും ഇ​തി​ലൂ​ടെ അ​ധി​ക​ലാ​ഭ​മു​ണ്ടാ​ക്കാ​മെ​ന്നു​മു​ള്ള വാ​ഗ്ദാ​ന​മാ​യി​രു​ന്നു ആ​ദ്യ​മു​ണ്ടാ​യ​ത്.

ഇ​തി​നാ​യി ക​മ്പ​നി അ​യ​ക്കു​ന്ന ടാ​സ്‌​കു​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ചാ​ല്‍ കൂ​ടു​ത​ല്‍ ലാ​ഭം കി​ട്ടു​മെ​ന്നും വി​ശ്വ​സി​പ്പി​ച്ചു. ഓ​രോ ടാ​സ്‌​ക്കും ല​ഭി​ക്കു​ന്ന​തി​ന​നു​സ​രി​ച്ച് വി​വി​ധ അ​ക്കൗ​ണ്ടു​ക​ളി​ല്‍​നി​ന്നാ​യി 9,28,440 രൂ​പ ഓ​ണ്‍​ലൈ​ന്‍ ക​മ്പ​നി ന​ല്‍​കി​യ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കെ​ത്തി​യി​രു​ന്നു.

ക​മ്പ​നി വാ​ഗ്ദാ​നം ചെ​യ്ത ജോ​ലി​യും വാ​ഗ്ദാ​നം ചെ​യ്ത ലാ​ഭ​വും ല​ഭി​ക്കാ​തെ വ​ന്ന​പ്പോ​ഴാ​ണ് യു​വ​തി പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്.

Related posts

Leave a Comment