പിൻവാതിലിലൂടെ കയറാൻ എത്ര പണം മുടക്കാനും മലയാളികൾ; സർക്കാർ  ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് വിനീത് തട്ടിയത് ലക്ഷങ്ങൾ; മാവേലിക്കര സംഭവം ഇങ്ങനെ…

മാ​വേ​ലി​ക്ക​ര: ദേ​വ​സ്വം ബോ​ര്‍​ഡ്, ബി​വ​റേ​ജ​സ് കോ​ര്‍​പ​റേ​ഷ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ക്ല​ര്‍​ക്ക്, അ​റ്റ​ന്‍​ഡ​ര്‍, പ്യൂ​ണ്‍ ത​സ്തി​ക​ക​ളി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ പ്ര​ധാ​ന പ്ര​തി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ.

മു​ൻ​കൂ​ർ ജാ​മ്യം ല​ഭി​ക്കാ​തി​രു​ന്ന​തി​നെതു​ട​ർ​ന്ന് കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി റി​മാ​ൻഡിലാ​യ ക​ട​വൂ​ര്‍ ക​ല്ലി​ട്ട ക​ട​വി​ല്‍ വി​നീ​ഷ് രാ​ജ​നെ (34) പോ​ലീ​സ് സ​ബ് ജ​യി​ലി​ൽ നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത് ക​സ്റ്റ​ഡി​യി​ലാ​ക്കു​ക​യാ​യി​രു​ന്നു.

ഇ​യാ​ളെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. ചെ​ട്ടി​കു​ള​ങ്ങ​ര ക​ട​വൂ​ര്‍ പ​ത്മാ​ല​യ​ത്തി​ല്‍ പി.​ രാ​ജേ​ഷ്(34), ചെ​ട്ടി​കു​ള​ങ്ങ​ര പേ​ള പ​ള്ളി​യ​മ്പി​ല്‍ വീ​ട്ടി​ല്‍ അ​രു​ണ്‍.​വി (34), ഓ​ല​കെ​ട്ടി​യ​മ്പ​ലം സ്ശ്രേ​ഷ്ഠം വീ​ട്ടി​ല്‍ ആ​ദി​ത്യ​ന്‍(​ആ​ദി-22), ചെ​ട്ടി​കു​ള​ങ്ങ​ര ക​ണ്ണ​മം​ഗ​ലം വ​ട​ക്ക് മ​ങ്കോ​ണ​ത്ത് വീ​ട്ടി​ൽ അ​നീ​ഷ് (24) എ​ന്നി​വ​ര്‍ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തേ അ​റ​സ്റ്റി​ലാ​യി​രു​ന്നു.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​ജ​യ്‌​ദേ​വ് ഐ​പി​എ​സി​ന് ല​ഭി​ച്ച പ​രാ​തി​യി​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ചെ​ങ്ങ​ന്നൂ​ര്‍ ഡി​വൈ​എ​സ്പി ഡോ.​ആ​ര്‍.​ ജോ​സി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ മാ​വേ​ലി​ക്ക​ര പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ത​ട്ടി​പ്പി​ന്‍റെ വ്യാ​പ്തി വെ​ളി​പ്പെ​ട്ട​ത്.

പ്ര​തി​ക​ള്‍ മാ​വേ​ലി​ക്ക​ര, ചെ​ട്ടി​കു​ള​ങ്ങ​ര, പെ​രി​ങ്ങാ​ല, മാ​ന്നാ​ര്‍, വ​ള്ളി​കു​ന്നം, എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി നി​ര​വ​ധി പേ​രെ ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലും ബി​വ​റേ​ജ​സ് കോ​ര്‍​പ​റേ​ഷ​നി​ലും ജോ​ലി ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് ഒരു ല​ക്ഷം മു​ത​ല്‍ ഏഴു ല​ക്ഷം രൂ​പ വ​രെ ഓ​രോ​രു​ത്ത​രി​ല്‍നി​ന്നും ത​ട്ടി​യെ​ടു​ക്കു​ക​യും വ്യാ​ജ നി​യ​മ​ന ഉ​ത്ത​ര​വു​ക​ള്‍ ന​ല്‍​കു​ക​യും ചെ​യ്തി​ട്ടു​ള്ള​താ​യി ബോ​ധ്യ​പ്പെ​ട്ടി​രു​ന്നു.

കേ​സി​ൽ ഇ​നി​യും മൂ​ന്ന് പേ​ർ കൂ​ടി പി​ടി​യി​ലാ​കാ​നു​ള്ളതാ​യി പോ​ലീ​സ്‌ അ​റി​യി​ച്ചു.

 

Related posts

Leave a Comment