പഴയങ്ങാടി: യൂറോപ്പിലേക്കും, സ്പെയിലേക്കും അടക്കം വിദേശ രാജ്യങ്ങളിലേക്ക് ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ പ്രധാന പ്രതി പിടിയിൽ.
പഴയങ്ങാടിയിൽ ജിം നടത്തുന്ന മാടായി തിരുവർകാട്ട്കാവിന് സമീപമുള്ള സജിത്ത് പത്മനാഭനെയാണ് പിടികൂടിയത്. സജിത്തിനെ കൂടാതെ ഇരിട്ടി സ്വദേശിനിയായ സ്മിത (27) ക്കെതിരെയും പരാതിയുണ്ട്.
പരിയാരത്ത് വളയാങ്കോട് സ്വദേശി രതിഷ്, രണ്ട് സുഹൃത്തുക്കൾ എന്നിവരിൽ നിന്ന് ജോലി വാഗ്ദാനം ചെയ്ത് 14 ലക്ഷം രൂപ തട്ടിയെടുത്തു വഞ്ചിച്ചു എന്ന പരാതിയിലാണ് സജിത്ത്, സ്മിത എന്നിവരുടെ പേരിൽ വഞ്ചന കുറ്റത്തിന് കേസെടുത്തത്.
സ്പെയിനിലെ ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരാനായി ജോലി വാഗ്ദാനം നൽകി 2020 മുതൽ ബാങ്ക് വഴിയും നേരിട്ടും അഞ്ച് ലക്ഷത്തി മുപ്പത്തി ആറായിരം രൂപ കൈപറ്റുകയും, തുടർന്ന് ജോലിക്കുള്ള വിസയോ പണമോ തിരിച്ചു നൽകാതെ വഞ്ചിച്ചു എന്ന പരാതിയിലാണ് കേസ്.
വിദേശങ്ങളിലേക്ക് ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടി എന്ന പരാതിയിൽ പയ്യന്നൂര്‍, തളിപ്പറമ്പ് ,കണ്ണപുരം, പരിയാരം സ്റ്റേഷനുകളിലും ഇവർക്കെതിരെ പരാതിയും നിലവിലുണ്ട്.