മെഡിക്കല്‍കോളജ്: മെഡിക്കല്‍ കോളജില്‍ താഴെ പറയുന്ന തസ്തികകളിലേയ്ക്ക് കരാര്‍ നിയമനത്തിനായി അപേക്ഷകള്‍ ക്ഷണിക്കുന്നു.
1. റിസര്‍ച്ച് അസിസ്റ്റന്റ്. ഒഴിവുകളുടെ എണ്ണം: ഒന്ന്. വിദ്യാഭ്യാസ യോഗ്യത: സയന്‍സിലോ ബന്ധപ്പെട്ട വിഷയത്തിലോ അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നും നേടിയ ബിരുദവും അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം.
അല്ലെങ്കില്‍ ബന്ധപ്പെട്ട വിഷയത്തില്‍ മാസ്റ്റര്‍ ഡിഗ്രി. പ്രായപരിധി: 30 വയസ്. പ്രതിമാസ ശമ്പളം : 31000/- രൂപ. കരാര്‍ കാലാവധി ഒരു വര്‍ഷമാണ്.
2. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍. ഒഴിവുകളുടെ എണ്ണം: ഒന്ന്. വിദ്യാഭ്യാസ യോഗ്യത: അംഗീകൃത ബോര്‍ഡ് നടത്തുന്ന ഇന്റര്‍മീഡിയറ്റ് അല്ലെങ്കില്‍ പ്ലസ് ടു പാസായിരിക്കണം.
കംപ്യൂട്ടറില്‍ മിനിട്ടില്‍ 15000 കീ ഡിപ്രഷന്‍സ് ഉണ്ടായിരിക്കണം. കംപ്യൂട്ടര്‍ പരിജ്ഞാനവും ബേസിക് നേഴ്സിംഗിലോ ഫിസിയോ തെറാപ്പിയിലോ സ്പീച്ച് ആൻഡ് ലാംഗ്വേജിലോ ഉള്ള വിജയം അഭിലഷണീയ യോഗ്യതയാണ്. പ്രായം: 25 വയസ്. പ്രതിമാസ ശമ്പളം: 17000/- രൂപ.കരാര്‍ കാലാവധി ഒരു വര്‍ഷമാണ്.
മേല്‍പ്പറഞ്ഞിരിക്കുന്ന തസ്തികകളിലേയ്ക്ക് അപേക്ഷിക്കാന്‍ താത്പര്യമുള്ളവര്‍ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷകള്‍ ഈമാസം 22നു ഉച്ചകഴിഞ്ഞ് മൂന്നിന് മുന്‍പായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ തപാല്‍ വഴിയോ, ഇ-മെയില്‍ വഴിയോ, നേരിട്ടോ നല്‍കണം.