ഈ അവസരം നിങ്ങൾ പ്രയോജനപ്പെടുത്തൂ…സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ന്ന ‘ നി​യു​ക്തി- 2021 മെ​ഗാ തൊ​ഴി​ൽ മേ​ള 11 മു​ത​ൽ; കാ​ൽ ല​ക്ഷം പേ​ർ​ക്ക് തൊ​ഴി​ലു​റ​പ്പാ​ക്കാ​ൻ ല​ക്ഷ്യം

 

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ന്ന ‘നി​യു​ക്തി 2021’ മെ​ഗാ തൊ​ഴി​ല്‍ മേ​ള ഡി​സം​ബ​ര്‍ 11 മു​ത​ല്‍ ജ​നു​വ​രി ‌എ​ട്ട് വ​രെ ന​ട​ക്കും.

എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചു​ക​ളു​ടെ​യും എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റു​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ വി​വി​ധ ജി​ല്ല​ക​ളി​ൽ ന​ട​ക്കു​ന്ന മെ​ഗാ തൊ​ഴി​ൽ മേ​ള രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ​യാ​ണ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. കാ​ൽ ല​ക്ഷം പേ​ർ​ക്ക് തൊ​ഴി​ലു​റ​പ്പാ​ക്കു​ക​യാ​ണ് ല​ക്ഷ്യം.

ആ​യി​ര​ത്തി​ല​ധി​കം തൊ​ഴി​ല്‍​ദാ​താ​ക്ക​ളെ​യും 50000ത്തി​ല​ധി​കം ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളെ‍​യും പ​ങ്കെ​ടു​പ്പി​ച്ചാ​ണ് വി​വി​ധ ജി​ല്ല​ക​ളി​ൽ തൊ​ഴി​ൽ മേ​ള​ക​ൾ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്നു അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

തൊ​ഴി​ല്‍​മേ​ള​യി​ൽ ഐ​ടി, ടെ​ക്സ്റ്റ​യി​ല്‍​സ്, ജൂ​വ​ല​റി, ഓ​ട്ടോ​മൊ​ബൈ​ല്‍​സ്, അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍ മാ​ര്‍​ക്ക​റ്റിം​ഗ്, ഹോ​സ്പി​റ്റാ​ലി​റ്റി, ഹെ​ല്‍​ത്ത് കെ​യ​ര്‍ എ​ന്നി​വ​യി​ലേ​ത​ട​ക്ക​മു​ള്ള പ്ര​മു​ഖ ക​മ്പ​നി​ക​ള്‍ മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

തൊ​ഴി​ല്‍ മേ​ള​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന ഉ​ദ്യോ​ഗ​ദാ​യ​ക​ര്‍​ക്കും ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്കും ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​ന്‍ www.jobfest.kerala.gov.in ല്‍ ​ന​ട​ത്താം. ഇ​ടു​ക്കി, ആ​ല​പ്പു​ഴ, വ​യ​നാ​ട്, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ല്‍ നേ​ര​ത്തെ നി​യു​ക്തി തൊ​ഴി​ല്‍ മേ​ള സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. 

തു​ട​ര്‍​ന്നു​ള്ള ജോ​ബ് ഫെ​യ​ര്‍ ന​ട​ത്ത​പ്പെ​ടു​ന്ന ജി​ല്ല​ക​ൾ, തീ​യ​തി, സെ​ന്‍റ​ര്‍ എ​ന്നി​വ താ​ഴെ പ​റ​യു​ന്നു.

* തി​രു​വ​ന​ന്ത​പു​രം, ഡി​സം​ബ​ര്‍ 11, യൂ​ണി​വേ​ഴ്സി​റ്റി കോ​ളേ​ജ് ഓ​ഫ് എ​ന്‍​ജി​നി​യ​റിം​ഗ് കാ​ര്യ​വ​ട്ടം.

* കൊ​ല്ലം, ഡി​സം​ബ​ര്‍ 18, ഫാ​ത്തി​മ മാ​താ നാ​ഷ​ണ​ല്‍ കോ​ളേ​ജ്, കൊ​ല്ലം.

* പ​ത്ത​നം​തി​ട്ട, ഡി​സം​ബ​ര്‍ 21, മാ​ക് ഫാ​സ്റ്റ് കോ​ളേ​ജ്, തി​രു​വ​ല്ല.

* കോ​ട്ട​യം, ഡി​സം​ബ​ര്‍ 18, ബ​സേ​ലി​യ​സ് കോ​ളേ​ജ്, കോ​ട്ട​യം

* എ​റ​ണാ​കു​ളം, ഡി​സം​ബ​ര്‍ 11, സെ​ന്‍റ് പോ​ള്‍​സ് കോ​ളേ​ജ് ക​ള​മ​ശേ​രി.

* തൃ​ശൂ​ര്‍, ഡി​സം​ബ​ര്‍ 20, തൃ​ശൂ​ര്‍ സെ​ന്‍റ് തോ​മ​സ് കോ​ളേ​ജ്.

* പാ​ല​ക്കാ​ട്, ഡി​സം​ബ​ര്‍ 11, ഗ​വ​ൺ​മെ​ന്‍റ് വി​ക്ടോ​റി​യ കോ​ളേ​ജ്, പാ​ല​ക്കാ​ട്.

* മ​ല​പ്പു​റം, ഡി​സം​ബ​ര്‍ 22, മ​അ​ദി​ന്‍ പോ​ളി​ടെ​ക്നി​ക് കോ​ളേ​ജ്, മ​ല​പ്പു​റം.

* കോ​ഴി​ക്കോ​ട്, ഡി​സം​ബ​ര്‍ 18, ഗ​വ​ണ്‍​മെ​ന്‍റ് എ​ന്‍​ജി​നി​യ​റിം​ഗ് കോ​ളേ​ജ്, വെ​സ്റ്റ് ഹി​ല്‍ കോ​ഴി​ക്കോ​ട്.

* കാ​സ​ര്‍​ഗോ​ഡ്, ജ​നു​വ​രി 8, കാ​ഞ്ഞ​ങ്ങാ​ട് നെ​ഹ്റു ആ​ര്‍​ട്സ് ആ​ൻ​ഡ് സ​യ​ന്‍​സ് കോ​ളേ​ജ്.

Related posts

Leave a Comment