ന്യൂഡൽഹി: പണമിടപാടു സ്ഥാപനം ഉടമ സ്റ്റീഫൻ പത്രോസിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി ജോബിൻ ജയ്മോൻ അറസ്റ്റിൽ. ഡൽഹി റെയിൽവേ സ്റ്റേഷനു സമീപം ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ അന്വേഷണ സംഘം പിടികൂടുകയായിരുന്നു. ഡൽഹി പോലീസ് രണ്ടു ദിവസമായി ജോബിനെ നിരീക്ഷിച്ചു വരിയായിരുന്നു.
ഡൽഹിയിലെ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷം ജോബിനെ കോട്ടയത്തേക്കു കൊണ്ടു വരുമെന്നു ജില്ലാ പോലീസ് മേധാവി ഹരിശങ്കർ പറഞ്ഞു. വായ്പ എടുത്തതിന് ഈടു നൽകിയ ഭൂമി തിരികെ നൽകുന്നതു സംബന്ധിച്ച തർക്കമാണു സ്റ്റീഫനെ വെട്ടിക്കൊലപ്പെടുത്താൻ കാരണമായത്. ഇക്കാര്യം ജോബിൻ പോലീസിനോടു സമ്മതിച്ചിട്ടുണ്ട്.
ജോബിന് ഡല്‍ഹിയില്‍ എത്തിയിട്ടുണ്ടെന്നു സൂചന ലഭിച്ചതിനെ തുടര്‍ന്നു ചിത്രം സഹിതം അവിടത്തെ പോലീസിനെ അന്വേഷണ സംഘം വിവരം അറിയിച്ചു. രണ്ടു ദിവസമായി ഡല്‍ഹി പോലീസ് ജോബിനെ നിരീക്ഷിച്ചുവരിയായിരുന്നു. ഞായറാഴ്ച രാവിലെ കടുത്തുരുത്തി സിഐ കെ.എസ്. ജയന്റെ നേതൃത്വത്തിലുള്ള സംഘം ഡല്‍ഹിയില്‍ എത്തി ജോബിനെ അറസ്റ്റു ചെയ്തു.
തിങ്കളാഴ്ച അവിടത്തെ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി ജോബിനെ കോട്ടയത്തേക്കു കൊണ്ടു വരുമെന്നു ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ പറഞ്ഞു. കഴിഞ്ഞ മൂന്നിനാണു ചിറയില്‍ സ്റ്റീഫന്‍ പത്രോസ് കൊല്ലപ്പെടുന്നത്. ജോബിന്റെ പിതാവ് സ്റ്റീഫന്റെ പക്കല്‍ നിന്നു ഭൂമി പണയം വച്ചു 28 ലക്ഷം രൂപ വാങ്ങിയിരുന്നു.
10 ലക്ഷം രൂപ നല്‍കാമെന്നും ഭൂമി തിരികെ തരണമെന്നും ജോബിന് സ്റ്റീഫനോട് ആവശ്യപ്പെട്ടു. ഇതിനു സ്റ്റീഫന്‍ വഴങ്ങിയില്ല. ഇതോടെ സ്റ്റീഫനെ പിന്നില്‍ നിന്നു കുത്തിയെന്നും പിന്നീടു കഴുത്തിലും വയറ്റിലും കുത്തിയെന്നും ജോബിന് സമ്മതിച്ചു. ജോബിനെ സഹായിച്ച പുന്നപ്ര സ്വദേശികളായ അരുണ്‍, അദര്‍ശ് എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. സംഭവ ദിവസം ജോബിനെ ചോദ്യം ചെയ്തെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു.