ന്യൂഡൽഹി: പണമിടപാടു സ്ഥാപനം ഉടമ സ്റ്റീഫൻ പത്രോസിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി ജോബിൻ ജയ്മോൻ അറസ്റ്റിൽ. ഡൽഹി റെയിൽവേ സ്റ്റേഷനു സമീപം ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ അന്വേഷണ സംഘം പിടികൂടുകയായിരുന്നു. ഡൽഹി പോലീസ് രണ്ടു ദിവസമായി ജോബിനെ നിരീക്ഷിച്ചു വരിയായിരുന്നു.
ഡൽഹിയിലെ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷം ജോബിനെ കോട്ടയത്തേക്കു കൊണ്ടു വരുമെന്നു ജില്ലാ പോലീസ് മേധാവി ഹരിശങ്കർ പറഞ്ഞു. വായ്പ എടുത്തതിന് ഈടു നൽകിയ ഭൂമി തിരികെ നൽകുന്നതു സംബന്ധിച്ച തർക്കമാണു സ്റ്റീഫനെ വെട്ടിക്കൊലപ്പെടുത്താൻ കാരണമായത്. ഇക്കാര്യം ജോബിൻ പോലീസിനോടു സമ്മതിച്ചിട്ടുണ്ട്.
സെപ്റ്റംബർ മൂന്നിനാണ് ചിറയിൽ സ്റ്റീഫൻ പത്രോസ് കൊല്ലപ്പെടുന്നത്. സംഭവത്തിൽ ജോബിനെ സഹായിച്ച പുന്നപ്ര സ്വദേശികളായ അരുൺ, അദർശ് എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു.