ജോബിന്‍ മ​ദ്യ​പി​ക്കി​ല്ലെ​ന്നു ബ​ന്ധു​ക്ക​ൾ; പുറത്തറിയിച്ചതു വൈകി; യു​വാ​വ് നാ​ലാം നി​ല​യി​ൽ​നി​ന്നു വീ​ണു മ​രി​ച്ച​തി​ൽ ദു​രൂ​ഹ​ത; ബന്ധുക്കള്‍ പറയുന്നത് ഇങ്ങനെ…

ക​ട്ട​പ്പ​ന: കട്ടപ്പന ന​ഗ​ര​ത്തി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ​നിന്നു വീണു യുവാവ് മരിച്ചതിൽ ദുരൂഹത തുടരുന്നു. ല​ബ്ബ​ക്ക​ട പു​ളി​ക്ക​ൽ ജോ​സി​ന്‍റെ മ​ക​ൻ ജോ​ബി​ൻ (21) ആ​ണ് മ​രി​ച്ച​ത്.

സു​ഹൃ​ത്തി​ന്‍റെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​നാ​യി​ട്ടാ​ണ് ഇ​വി​ടെ എ​ത്തി​യ​തെ​ന്നാ​ണ് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ർ പോ​ലീ​സി​നു ന​ൽ​കി​യ മൊ​ഴി.

കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ​നി​ന്നു ജോ​ബി​ൻ കാ​ൽ​വ​ഴു​തി താ​ഴേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നെ​ന്നും മൊ​ഴി​യി​ലു​ണ്ട്. അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്തു​നി​ന്ന് ഒ​ഴി​ഞ്ഞ മ​ദ്യ​ക്കു​പ്പി​ക​ളും ക​ണ്ടെ​ത്തി.

നാലു പേർ കസ്റ്റഡിയിൽ

എന്നാൽ, ജോബിൻ മദ്യപിക്കില്ലെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചു.

ഇതിനെത്തുടർന്നു ഒപ്പമുമുണ്ടായിരുന്ന സംഘത്തിലെ നാലു പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തു വരികയാണ്.

അപകടം നടന്നതാണെങ്കിൽ വിവരം ഉടനെ മറ്റുള്ളവരെ അറിയിക്കാത്തതിലും ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

പുറത്തറിയിച്ചതു വൈകി

സംഭവം ന​ട​ന്ന​തു തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ​യാ​ണെ​ങ്കി​ലും രാ​ത്രി വ​ള​രെ വൈ​കി​യാ​ണ് വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്.

ക​ട്ട​പ്പ​ന ടൗ​ണി​ൽ പു​ളി​യ​ൻ​മ​ല റൂ​ട്ടി​ൽ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ നാ​ലാം നി​ല​യി​ൽ​നി​ന്നു​മാ​ണ് ജോ​ബി​ൻ താ​ഴെ​വീ​ണ​ത്.

ജോ​ബി​ൻ അ​ട​ങ്ങു​ന്ന എ​ട്ടം​ഗ സം​ഘം വൈ​കു​ന്നേ​ര​മാ​ണ് കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ ക​യ​റി​യ​ത്.

കൂടെയുള്ളയാൾ കാൽ വഴുതി വീണു മരിച്ചതാണെങ്കിൽ ആ വിവരം പുറത്തുപറയുന്നതിൽ വൈകിയത് എന്താണെന്നു പോലീസ് അന്വേഷിക്കുന്നുണ്ട്. താഴെ വീണതു കൂടെയുള്ളവർ അറിയാതെ പോയതാണോയെന്നതും പരിശോധിക്കും.

ബന്ധുക്കളുടെ പരാതി

ജോ​ബി​ന്‍റെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യാ​രോ​പി​ച്ചു ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. സം​ഭ​വ സ്ഥ​ല​ത്ത് ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി അ​ട​ക്ക​മു​ള്ള​വ​രെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

പ​ണ​യം​വ​ച്ചി​രു​ന്ന ബൈ​ക്ക് തി​രി​കെ എ​ടു​ക്കു​വാ​നാ​ണ് ജോ​ബി​ൻ ക​ട്ട​പ്പ​ന​യ്ക്കു പോ​യ​തെ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്ന​ത്.

അ​പ​ക​ട​മു​ണ്ടാ​കു​ന്ന​തി​ന് ഒ​രു ​മ​ണി​ക്കൂ​ർ മു​ൻ​പു​വ​രെ ജോ​ബി​ൻ ല​ബ്ബ​ക്ക​ട​യി​ലു​ണ്ടാ​യി​രു​ന്നു.

ഇന്നു പോസ്റ്റ്മോർട്ടം

അ​പ​ക​ടം ന​ട​ന്ന സ​മ​യ​ത്ത് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സം​ഘ​ത്തി​ൽ ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മു​ള്ള​യാ​ളും ഉ​ൾ​പ്പെ​ട്ടി​രു​ന്ന​താ​യും ജോ​ബി​ന്‍റെ പി​തൃ​സ​ഹോ​ദ​ര​ൻ ആ​രോ​പി​ച്ചു.

ബൈ​ക്ക് പ​ണ​യം വ​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ചി​ല ത​ർ​ക്ക​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്ന​താ​യും സൂ​ച​ന​യു​ണ്ട്.

യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. മൃതദേഹം ഇന്നു കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം ചെയ്യും.

ജോ​ബി​ന്‍റെ സ്ര​വ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് പോ​സി​റ്റീ​വാ​യ​തി​നാ​നാ​ൽ പ്രതികളടക്കം കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലു​മാ​ണ്. മാ​താ​വ്: ലി​ല്ലി. സ​ഹോ​ദ​ര​ൻ: ര​ഞ്ജി​ത്.

Related posts

Leave a Comment