ഒരു ജോലിക്കായ് കുറേ കഷ്ടപ്പെടുന്നവരാണ് നമ്മൾ. പല തരത്തിലുമുള്ള കടന്പകൾ കടന്നാകും ജോലിക്ക് പ്രവേശിക്കുന്നത്. റുഷാൻ മുനിസിപ്പൽ ബ്യൂറോ ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് സോഷ്യൽ സെക്യൂരിറ്റിയിൽ നിന്ന് ജോലിക്കുള്ള അപേക്ഷ ക്ഷണിച്ചു.
മിനിമം ജൂണിയർ സെക്കൻഡറി സ്കൂൾ വിദ്യാഭ്യാസം. 24 മണിക്കൂറും ജോലി ചെയ്യാൻ തയാറായിരിക്കണം. മൂന്നുവർഷത്തെ കരാറിലായിരിക്കും നിയമനം. അപേക്ഷകർ 852 രൂപ പരീക്ഷാ ഫീസ് അടക്കേണ്ടതുമുണ്ട്. പുരുഷന്മാർക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കു. ഇതൊക്കെ മിക്കവരും മുന്നോട്ട് വയ്ക്കുന്ന ഉപാധികൾ തന്നെയല്ലേ. പിന്നെന്താണ് ഇതിലിത്ര പുതുമ എന്നല്ലേ.
ജോലി ലഭിക്കണമെങ്കിൽ തണുത്ത മോർച്ചറിയിൽ 10 മിനിറ്റ് ചെലവഴിക്കണമെന്നുള്ള ഉപാധിയാണ് കന്പനി വച്ചത്. ഇത്തരം സാഹചര്യങ്ങളിൽ ഉദ്യോഗാർഥികളുടെ മാനസികമായ അവസ്ഥ മനസിലാക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെയുള്ള ടെസ്റ്റുകൾ നടത്തുന്നത് എന്നാണ് ഫ്യൂണറൽ ഹോം രംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ദ്ധർ പറയുന്നത്.