സ്വന്തം ലേഖകന്‍
കോഴിക്കോട്: കേരളാ ബീവറേജസ് കോര്‍പറേഷന്റെ പേരില്‍ നിയമനവുമായി ബന്ധപ്പെട്ട് വന്‍ തട്ടിപ്പ് നടക്കുന്നതായി പോലീസ്.
ഉദ്യോഗാര്‍ഥികള്‍ക്ക് ബീവറേജസ് കോര്‍പറേഷനില്‍ ഓഫീസ് അറ്റന്‍ഡന്റ് നിയമനം തരാമെന്ന വ്യാജ വാഗ്ദാനം നല്കി പണം തട്ടുന്നതായാണ് ആക്ഷേപം.
കൂടുതല്‍ പുതിയ തസ്തികകള്‍ സൃഷ്ടിച്ച് നിയമിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ഥികളെ തെറ്റിദ്ധരിപ്പിച്ചും വ്യാജ ഉത്തരവ് നല്‍കിയും തട്ടിപ്പ് നടത്തുന്ന വിവരം ലഭിച്ചിട്ടുള്ളതായി ബീവറേജസ് കോര്പറേഷന് അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
പിഎസ്സി റാങ്ക് പട്ടികയില്‍ നിന്ന് മാത്രമാണ് കോര്‍പറേഷനില്‍ നിയമനങ്ങള്‍ നടത്തുന്നത്. ബീവറേജസ് കോര്‍പറേഷനില്‍ സ്റ്റാഫ് പാറ്റേണ്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
സ്റ്റാഫ് പാറ്റേണ്‍ വന്നതോടെ സ്ഥാനക്കയറ്റത്തിനും സ്ഥലംമാറ്റത്തിനുമെല്ലാം ഏകീകൃതരൂപം വരും. ബീവറേജസ് കോര്‍പറേഷനില്‍ 519 പുതിയ തസ്തികയും വരും.
റാങ്ക് ലിസ്റ്റ് മുഖേന 258 പേര്‍ക്കും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന 261 പേര്‍ക്കും നിയമനം നല്കുമെന്നറിയിച്ചിരുന്നു.
ഈ സാഹചര്യത്തില്‍ കൂടിയാണ് തട്ടിപ്പ സംഘങ്ങള്‍ സജീവമാകുന്നത്. ഇത്തരത്തില്‍ തട്ടിപ്പ് സംഘങ്ങളുടെ കെണിയില്‍ വീഴരുതെന്നാണ് പോലീസ് ഔദ്യോഗിക ഫേസ് ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്.
കരാര്‍ നിയമനങ്ങള്‍ ഭരിക്കുന്ന പാര്‍ട്ടിയാണ് തീരുമാനിക്കുന്നതെന്നും നിശ്ചിത തുക തന്നാല്‍ നിയമനം തരാമെന്നുമാണ് വാഗ്ദാനമെന്ന് പോലീസ് പറയുന്നു.
വ്യാജ ഉത്തരവ് തയ്യാറാക്കുന്ന സംഘങ്ങളും സജീവമാണ്. ബീവറേജസ് കോര്പറേഷന് എന്നിവ ഉള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് ബെവ്കോ എംഡി സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു.
എറ്റവും കൂടുതല്‍ പേര് ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന മേഖലയും കൂടുതല്‍ കരാര്‍ നിയമനങ്ങള്‍ നടക്കുന്ന ഇടവുമായതിനാലാണ് ബീവറേജസ് കോര്‍പറേഷനെ തട്ടിപ്പുകാരുടെ ഇഷ്ടകേന്ദ്രമാക്കിമാറ്റുന്നത്.