വി​ദേ​ശജോ​ലി വാ​ഗ്ദാ​നം ചെയ്ത് യു​വ​തി​യി​ല്‍​നി​ന്നു പണം തട്ടി; ഇതരസം​സ്ഥാ​ന സ്വ​ദേ​ശി​യെ അറസ്റ്റ് ചെയ്തു

ഈ​രാ​റ്റു​പേ​ട്ട: വി​ദേ​ശ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് യു​വ​തി​യി​ല്‍​നി​ന്നും 2,28,000 രൂ​പ ത​ട്ടി​യ കേ​സി​ല്‍ ഇതരസം​സ്ഥാ​ന സ്വ​ദേ​ശി​യെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ഗു​ജ​റാ​ത്ത് സ്വ​ദേ​ശി​യാ​യ നീ​ര​വ്കു​മാ​ര്‍ പ​ട്ടേ​ലി​നെ (32)യാ​ണ് ഈ​രാ​റ്റു​പേ​ട്ട പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.

ഇ​യാ​ള്‍ 2023 സെ​പ്റ്റം​ബ​ര്‍ മാ​സം മു​ത​ല്‍ പ​ല​ത​വ​ണ​ക​ളി​ലാ​യി പൂ​ഞ്ഞാ​ര്‍ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ വാ​ട്‌​സാ​പ്പി​ലൂ​ടെ ബ​ന്ധ​പ്പെ​ട്ട് വി​ദേ​ശ​രാ​ജ്യ​മാ​യ സിം​ഗ​പ്പൂ​രി​ല്‍ കാ​ഷ്യ​ര്‍ ജോ​ലി വാ​ങ്ങി ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച് അ​ക്കൗ​ണ്ടി​ല്‍​നി​ന്നും പ​ല​ത​വ​ണ​ക​ളി​ലാ​യി 2,28,000 രൂ​പ ഇ​വ​രി​ല്‍​നി​ന്ന് വാ​ങ്ങി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് യു​വ​തി​ക്ക് ജോ​ലി ല​ഭി​ക്കാ​തി​രു​ന്ന​തി​നെത്തു​ട​ര്‍​ന്ന് പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.

ഈ​രാ​റ്റു​പേ​ട്ട പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ. ​കാ​ര്‍​ത്തി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘം ന​ട​ത്തി​യ ശാ​സ്ത്രീ​യ​മാ​യ പ​രി​ശോ​ധ​ന​യി​ല്‍ യു​വ​തി​യു​ടെ അ​ക്കൗ​ണ്ടി​ല്‍​നി​ന്നും ഇ​യാ​ളു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണം വ​ന്ന​താ​യി ക​ണ്ടെ​ത്തു​ക​യും തു​ട​ര്‍​ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലി​ല്‍ ഇ​യാ​ളെ ഗു​ജ​റാ​ത്തി​ല്‍​നി​ന്നു പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. ഈ ​കേ​സി​ല്‍ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണ്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts

Leave a Comment