പയ്യന്നൂര്‍: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഒന്നരലക്ഷം രൂപയുടെ വഞ്ചന നടത്തിയെന്ന പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു.
കുഞ്ഞിമംഗലം താമരക്കുളങ്ങരയിലെ കെ. സുനില്‍കുമാറിന്റെ പരാതിയില്‍ തൃശൂര്‍ കൊക്കാലയിലെ കാസില ഓവര്‍സീസ് എഡ്യുക്കേഷന്‍ പ്രൈവറ്റ് ലിമിറ്റഡിനെതിരേയും പാര്‍ട്ണര്‍മാരായ രാഹുല്‍, കണ്ണന് എന്നിവര്‍ക്കെതിരേയുമാണ് കേസെടുത്തത്.
കഴിഞ്ഞ ഏപ്രില്‍ രണ്ട്, അഞ്ച് ദിവസങ്ങളിലായി ഒന്നരലക്ഷം രൂപ കൈപ്പറ്റിയശേഷം നല്കിയ പണമോ ജോലിയോ നല്‍കാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.