ബെൽഗ്രേഡ്: തന്റെ സ്വന്തം ടെന്നീസ് കോപ്ലക്സില്‍ നടന്ന ടെന്നീസ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായപ്പോള്‍ കണ്ണീരണിഞ്ഞ് ലോക ഒന്നാം നമ്പര്‍ നൊവാക് ജോക്കോവിച്ച്. ദി അഡ്രിയ ടൂര്‍’’ എന്ന പേരില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണാര്‍ഥം നടക്കുന്ന എക്സിബിഷന് ടൂര്‍ണമെന്റിന്റെ ആദ്യപാദത്തില്‍ പുറത്തായതിനു ശേഷമാണ് ജോക്കോവിച്ച് കണ്ണുനീര് പൊഴിച്ചത്.
സെര്‍ബിയയുടെ തലസ്ഥാനമായ ബെല്‍ഗ്രേഡില്‍ ഡാന്യൂബ് നദിക്കരയിലുള്ള ജോക്കോവിച്ചിന്റെ തന്നെ ഉടമസ്ഥതയിലുള്ള കോംപ്ലക്സിലായിരുന്നു ആദ്യപാദ മത്സരങ്ങള്‍ നടന്നത്.
ഫിലിപ് ക്രായിനോവിച്ചിനോടു തോറ്റ് ടൂര്‍ണമെന്റില്‍ നിന്നു പുറത്തായതിനു ശേഷമായിരുന്നു സ്റ്റേഡിയത്തില്‍ സന്നിഹിതരായിരുന്ന 4000ല്‍ അധികം കാണികളെ അമ്പരപ്പിച്ച് ജോക്കോവിച്ച് കണ്ണുനീര് പൊഴിച്ചത്.
തുടര്‍ന്ന് തന്നെ അഭിനന്ദിക്കുകയും ആശ്വസിപ്പിക്കുയും ചെയ്ത സ്വന്തം നാട്ടുകാര്‍ കൂടിയായ കാണികളോട് കണ്ണുനീര് പൊഴിച്ചതിന്റെ പിന്നിലെ യഥാര്‍ഥ കാരണം താരം വ്യക്തമാക്കുകയും ചെയ്തു.
ടൂര്‍ണമെന്റിന്റെ ഫൈനലില്‍ എത്താനാകാഞ്ഞതില് ദുഃഖിതനായി അല്ല താന്‍ കണ്ണുനീര് പൊഴിച്ചതെന്നും കുട്ടിക്കാലത്തെക്കുറിച്ച് ഓര്‍ത്ത് വികാരാധീനനായതാണെന്നുമായിരുന്നു താരം പറഞ്ഞത്. കുട്ടിക്കാലത്തെ ഓര്‍മകള്‍ ഒഴുകിയെത്തുന്നു. ഈ കോര്‍ട്ടില്‍ കളിച്ചുവളര്‍ന്നവര്‍ വീണ്ടും ഈ കോര്‍ട്ടില്‍ ഒരു യുവാവായി കളിക്കുന്നു- ജോക്കോവിച്ച് പറഞ്ഞു.