പാരീസ്: പാരീസ് മാസ്റ്റേഴ്സ് ടെന്നീസ് പുരുഷ സിംഗിൾസ് ഫൈനലിൽ പരാജയപ്പെട്ടെങ്കിലും സെർബിയയുടെ നൊവാക് ജോക്കോവിച്ച് ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത്. ഫൈനലിൽ റഷ്യയുടെ കരെൻ കാച്ചനോവിനോടാണ് ജോക്കോവിച്ച് നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെട്ടത്. സ്കോർ: 7-5, 6-4. സെമിയിൽ സ്വിറ്റ്സർലൻഡിന്റെ റോജർ ഫെഡററെ കീഴടക്കിയായിരുന്നു ജോക്കോവിച്ച് ഫൈനലിൽ എത്തിയത്.
എടിപി റാങ്കിംഗിൽ 8045 പോയിന്റുമായാണ് ജോക്കോവിച്ച് ഒന്നാം സ്ഥാനത്ത് എത്തിയത്. സ്പെയിനിന്റെ റാഫേൽ നദാൽ (7480 പോയിന്റ്), സ്വിസ് താരം റോജർ ഫെഡറർ (6020) എന്നിവരാണ് തൊട്ടുപിന്നിൽ. ഇരുപത്തിരണ്ടുകാരനായ കാച്ചനോവ് ഏഴ് സ്ഥാനം മെച്ചപ്പെടുത്തി 11ൽ എത്തി.