വാഷിംഗ്ടൺ ഡിസി: യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതിനു പിന്നാലെ ഇറാന് അമേരിക്ക സ്വകാര്യ സന്ദേശം അയച്ചതായി പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു.
എന്തും നേരിടാൻ അമേരിക്ക സജ്ജമാണെന്നു പറഞ്ഞ ബൈഡൻ പക്ഷേ, സന്ദേശത്തിന്റെ ഉള്ളടക്കം വെളിപ്പെടുത്തിയില്ല.യുഎസും ബ്രിട്ടനും വെള്ളി, ശനി ദിവസങ്ങളിലാണ് ഹൂതി കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയത്.
ഹൂതികൾ ഹമാസിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചെങ്കടലിലൂടെ പോകുന്ന കപ്പലുകളെ ആക്രമിക്കുന്നത് അവസാനിപ്പിക്കാൻ വേണ്ടിയായിരുന്നു ഇത്. ഇ
റാന്റെ പിന്തുണയോടെയാണ് ഹൂതികൾ യെമന്റെ പ്രധാന ഭാഗങ്ങൾ നിയന്ത്രിക്കുന്നത്. കപ്പലാക്രമണത്തിനു വേണ്ട ഇന്റലിജൻസ് വിവരങ്ങൾ ഹൂതികൾക്ക് ഇറാൻ നല്‍കുന്നുണ്ടെന്ന് പാശ്ചാത്യശക്തികൾ ആരോപിക്കുന്നു.
അതേസമയം, യുഎസ്-ബ്രിട്ടീഷ് നടപടിയുടെ പശ്ചാത്തലത്തിലും കപ്പലുകളെ ആക്രമിക്കുന്നതു തുടരുമെന്നാണു ഹൂതികൾ പറഞ്ഞിട്ടുള്ളത്.