ന്യൂസിലൻഡ് പര്യടനത്തിനിടെ ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിലെ പേസ് ബൗളർ ജോഫ്ര ആർച്ചറെ വംശീയാധിക്ഷേപം നടത്തിയ കിവീസ് ആരാധകനു രണ്ട് വർഷം വിലക്ക്. ന്യൂസിലൻഡിലെ അന്താരാഷ്ട്ര, ആഭ്യന്തര മത്സരങ്ങളിൽനിന്നാണ് ആരാധകനെ വിലക്കിയിരിക്കുന്നത്.
വിലക്ക് ലംഘിച്ചാൽ ആരാധകൻ പൊലീസ് നടപടി നേരിടേണ്ടിവരുമെന്നും ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ് വക്താവ് അറിയിച്ചു. കഴിഞ്ഞ നവംബറിൽ നടന്ന ഇംഗ്ലണ്ട് x ന്യൂസിലൻഡ് ആദ്യ ടെസ്റ്റിനിടെയായിരുന്നു സംഭവം. ഓക്ലൻഡിൽ നിന്നുള്ള ഇരുപത്തിയെട്ടുകാരനായ ആരാധകനാണ് പ്രതി എന്നാണ് റിപ്പോർട്ട്. ആർച്ചറുടെ പരാതിയെ തുടർന്ന് സിസിടിവി പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.