ഫ്രൈഡേ ഫിലിംസിലെ ഭിന്നത കഴിഞ്ഞദിവസങ്ങളിലായിരുന്നു പുറത്തുവന്നത്. ഉടമസ്ഥരായ വിജയ് ബാബുവും സാന്ദ്ര തോമസും തമ്മിലുള്ള വാക്കുതര്‍ക്കം പോലീസ് കേസായതോടെ ഇരുവര്‍ക്കുമിടയിലെ പ്രശ്നങ്ങള്‍ നാട്ടുകാരുമറിഞ്ഞു. ഇപ്പോള്‍ മറ്റൊരു വലിയ ആരോപണവുമായി യുവസംവിധായകന് ജോണ്‍ വര്‍ഗീസ് രംഗത്തെത്തിയിരിക്കുകയാണ്. ഫ്രൈഡേ ഫിലിംസ് ഉടമകള്‍ തന്നെ ചതിച്ചെന്ന പരാതിയുമായാണ് അദ്ദേഹത്തിന്റെ വരവ്. ഫ്രൈഡേ ഫിലിംസിന്റെ ബാനര്‍ ഒരുക്കിയ അടി കപ്യാരേ കൂട്ടമണിയുടെ സംവിധായകനായിരുന്നു ജോണ്‍.
ജോണിന്റെ ആരോപണങ്ങള്‍ ഇതാണ്- അടി കപ്യാരേ കൂട്ടമണി തമിഴില്‍ ഒരുക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ തിരക്കഥ ഇഷ്ടപ്പെട്ട െ്രെഫഡെ ഫിലിം ഹൗസ് നിര്‍മാണം ഏറ്റെടുക്കുകയായിരുന്നു. ചിത്രീകരണം തുടങ്ങുന്നതിന് മുന്‍പ് ചിത്രം തമിഴില്‍ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും കരാര്‍ എഴുതുമ്പോള്‍ അക്കാര്യം ശ്രദ്ധിക്കണമെന്നും ഞാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കരാറില്‍ ഇക്കാര്യം ഉണ്ടായിരുന്നില്ല. ചോദിച്ചപ്പോള്‍ അത് ചേര്‍ക്കാന്‍ വിട്ടുപോയെന്നായിരുന്നു മറുപടി. സിനിമ തമിഴില്‍ എടുക്കുമ്പോള്‍ വിരോധമില്ലെന്നും പറഞ്ഞു.
സാന്ദ്രയെയും വിജയിനെയും പൂര്ണവിശ്വസമായതിനാല് കരാര്‍ മാറ്റിയെഴുതാന്‍ വീണ്ടും ആവശ്യപ്പെട്ടില്ല. സിനിമയുടെ ചിത്രീകരണത്തിനിടെ മറ്റൊരു കരാറില്‍ അവര്‍ എന്നെക്കൊണ്ട് ഒപ്പിടുവിച്ചു. ചിത്രീകരണത്തിരക്കിലായിരുന്നതില്‍ അതെന്താണ് ശ്രദ്ധിക്കാനായില്ല. പക്ഷേ ചിത്രത്തിന്റെയും തിരക്കഥയുടെയും പൂര്‍ണാവകാശം െ്രെഫഡെ ഫിലിം ഹൗസിന്റെ പേരിലാക്കുന്ന കരാറായിരുന്നു അത്. ജോണിന്റെ ആരോപണങ്ങള്‍ സിനിമമേഖലയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ പുറത്തിറങ്ങേണ്ട അങ്കമാലി ഡയറീസിനെ സാന്ദ്ര- വിജയ് തമ്മിലടി ബാധിച്ചെന്നാണ് പുതിയ റിപ്പോര്‍ട്ട്.