തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥികളായി ജോണ് ബ്രിട്ടാസും ഡോ.വി. ശിവദാസും മത്സരിക്കും. മുഖ്യമന്ത്രിയുടെ മുൻ മാധ്യമ ഉപദേഷ്ടാവായിരുന്ന ബ്രിട്ടാസ് കൈരളി ടിവി എംഡിയാണ്.
ഡോ. വി. ശിവദാസൻ സിപിഎം സംസ്ഥാന സമിതി അംഗമാണ്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇരുവർക്കും അംഗീകാരം നൽകിയത്.
കാലാവധി പൂർത്തിയാകുന്ന കെ.കെ. രാഗേഷിന് വീണ്ടും അവസരം ലഭിക്കുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ പാർട്ടി അനുമതി നൽകിയില്ല.
വയലാർ രവി, കെ.കെ. രാഗേഷ്, പി.വി. അബ്ദുൾ വഹാബ് എന്നിവർ സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് തെരഞ്ഞെുപ്പ് നടക്കുന്നത്. ഏപ്രിൽ 30നാ് തെരഞ്ഞെടുപ്പ്.