കെന്നഡിയുടെ വധത്തിനു പിന്നില്‍ ആര്? വെളിപ്പെടുത്തലുമായി മുന്‍ സിഐഎ ഉദ്യോഗസ്ഥന്‍; പ്രതിക്കൂട്ടിലായതു ഫിഡല്‍ കാസ്‌ട്രോ

2016nov27kennady

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജോണ്‍ എഫ്. കെന്നഡിയെ വധിച്ചതു ക്യൂബന്‍ ചാരനായിരുന്നെന്ന വെളിപ്പെടുത്തലുമായി മുന്‍ സിഐഎ ഉദ്യോഗസ്ഥന്‍ ഈ മാസം രംഗത്തുവന്നപ്പോള്‍ പ്രതിക്കൂട്ടിലായതു ഫിഡല്‍ കാസ്‌ട്രോ ആയിരുന്നു. സിഐഎയിലെ ഡഗ്ലസ് ബസാറ്റയുടെ ഡയറിക്കുറിപ്പുകളാണ് ഈ ആരോപണത്തെ കുപ്പിയില്‍നിന്നു തുറന്നുവിട്ടത്. ക്യൂബന്‍ ചാരന്‍ റെനേ അലക്‌സാണ്ടര്‍ ദസാഖ് ആണു ഗൂഡാലോചനയ്ക്കു പിന്നിലെന്നാണ് ആരോപണം.

1963 നവംബര്‍ 22നാണ് കെന്നഡി വെടിയേറ്റു മരിച്ചത്. ലീ ഹാര്‍വേ ഓസ്വാള്‍ഡാണു കെന്നഡിയെ വധിച്ചതെന്നാണ് ഔദ്യോഗിക രേഖ. എന്നാല്‍ ആക്രമണം നടന്ന സ്ഥലത്ത് റെനേ ഉണ്ടായിരുന്നതായി ബസാറ്റ പറയുന്നു. അര്‍ജന്റീനയില്‍ ജനിച്ച റെനേ 1942ല്‍ അമേരിക്കന്‍ പൗരത്വം എടുത്തു. പിന്നീട് ഇയാള്‍ ക്യൂബയുമായി അടുക്കുകയായിരുന്നു. ക്യൂബയോടുള്ള അമേരിക്കന്‍ സമീപനത്തില്‍ റെനേ രോഷാകുലനായിരുന്നു. ക്യൂബയുടെ രാഷ്ട്രീയ നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമായിരുന്നു ഇയാള്‍ കെന്നഡിക്കെതിരേ തിരിഞ്ഞതെന്നും ബസാറ്റ ഡയറിയില്‍ പറയുന്നു. ക്യൂബന്‍ വിപ്ലവനേതാക്കളെ വധിക്കാനുള്ള ദൗത്യവുമായി ഹവാനയിലെത്തിയപ്പോഴാണു താന്‍ റെനോയെ ആദ്യമായി പരിചയപ്പെട്ടതെന്നും ബസാറ്റ പറയുന്നു.

Related posts