ഡൊമനിക് ജോസഫ്
മാന്നാർ: ജീവിതത്തെ ഇച്ഛാശക്തി കൊണ്ട് നേരിട്ട രാഷ്ട്രീയ നേതാവായിരുന്നു ഇന്നലെ അന്തരിച്ച വള്ളക്കാലി ബേബിച്ചായൻ.
രാഷ്ട്രീയം ലാഭനഷ്ട കച്ചവടമല്ലെന്നും മറിച്ച് നാടിനും സമൂഹത്തിനും നന്മ ചെയ്യുവാനുള്ള പൊതുസഭയാണെന്നും തെളിയിച്ച നേതാവായിരുന്നു ജോണ്ജേക്കബ് വള്ളക്കാലി എന്ന നാട്ടുകാരുടെ ബേബിച്ചായൻ.
പരുമലയിൽ ഏക്കർ കണക്കിന് ഭൂസ്വത്തുണ്ടായിരുന്ന ബേബിച്ചാൻ അതെല്ലാം വിറ്റ് രാഷ്ട്രീയത്തിനായി ഉപയോഗിച്ചയാൾ എന്ന നിലയിലാണ് കാലം അദ്ദേഹത്തെ തിരിച്ചറിയുന്നത്.
രണ്ടാഴ്ച മുന്പ് കോവിഡ് ബാധിക്കും വരെ ഈ പ്രായത്തിലും എല്ലാ രംഗത്തും സജീവമായി അദ്ദേഹം ഉണ്ടായിരുന്നു. കോവിഡ് സുഖപ്പെട്ടു വീട്ടിൽ തിരിച്ചെത്തി വിശ്രമിക്കുന്നതിനിടയിലാണ് വിധി തട്ടിയെടുത്തത്.
അനുശോചന പ്രവാഹം
വള്ളക്കാലി ബേബിച്ചായന്റെ നിര്യാണത്തിൽ അനുശോചന പ്രവാഹം. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥ് എന്നിവർ അനുശോചിച്ചു.
ആന്റോ ആന്റെണി എംപി, മാന്നാർ അബ്ദുൾലത്തീഫ്, കെപിസിസി ഭാരവാഹികളായ സതീഷ് കൊച്ചുപറന്പിൽ, എൻ.ഷൈലാജ്, രാഷ്ട്രീയ സമൂഹ്യ സാംസ്ക്കാരിക രംഗത്തെ പ്രമുഖർ ഉൾപ്പെടെ നിരവധി പേർ വീട്ടിലെത്തി അന്ത്യോപചാരണം അർപ്പിച്ചു.