കാമുകന്‍ വെറും തുന്നല്‍ക്കാരന്‍! വന്‍കിട കമ്പനിയില്‍ ജോലി കിട്ടിയതോടെ ജെന്നിഫര്‍ ജോണില്‍ നിന്നും അകന്നു, ജോലിയില്ലാത്ത കാമുകനെ കെട്ടാനാകില്ലെന്ന് നിലപാട് എടുത്തതോടെ കൊടുംകൊല

crപ്രണയത്തിന് കണ്ണും കാതുമില്ലെന്നു പറയുന്നത് എത്ര ശരിയാണ്. ചെറുപ്രായത്തില്‍ പ്രണയത്തില്‍ പെടുകയും പിന്നീട് ആ ബന്ധത്തില്‍നിന്ന് ഒഴിവാകുകയും അതൊരു മഹാദുരന്തത്തിന് കാരണമാകുകയും ചെയ്യുന്നത് എത്ര തവണയാണ് നാം കണ്ടത്. ഇത്തരത്തിലൊരു ക്രൂരകൊലപാതകത്തിനാണ് മഹബലിപുരം സാക്ഷ്യം വഹിച്ചത്. തൊഴില്‍ രഹിതനായതിനാല്‍ വിവാഹം കഴിക്കാന്‍ തയാറാവാതിരുന്ന കാമുകിയെ കാമുകന്‍ കഴുത്തു ഞെരിച്ചു കൊന്നു. കൊലപാതകത്തിനു ശേഷം യുവാവ് തൂങ്ങി മരിച്ചു.

കമിതാക്കളായ ജെന്നിഫര്‍ പുഷ്പ, (20) കാമുകന്‍ ജോണ്‍ മാത്യൂ (22) എന്നിവരാണ് മരിച്ചത്. വിദ്യാര്‍ത്ഥിയായിരിക്കെ ജെന്നിഫറും ജോണും പ്രണയത്തിലായിരുന്നു. ബിസിഎ പൂര്‍ത്തിയാക്കിയ ജെന്നിഫറിന് ക്യാമ്പസ് സെലക്ഷനില്‍ ജോലി കിട്ടി. എന്നാല്‍ ജോണ്‍ ടൈലറായ അച്ഛനെ സഹായിക്കുകയായിരുന്നു. ജാലി ഒന്നുമില്ലാത്ത ജോണിനെ വിവാഹം കഴിക്കാന്‍ ജെന്നിഫറിന്റെ വീട്ടുകാര്‍ സമ്മതിച്ചിരുന്നില്ല. തുടര്‍ന്നു പ്രണയം അവസാനിപ്പിക്കാമെന്നു ജെന്നിഫര്‍ ജോണിനോടു പറയുകയായിരുന്നു. ഇതോടെ ജോണ്‍ അസ്വസ്ഥനായി. ജെന്നിഫറിനെ വിവാഹം കഴിക്കാന്‍ ജോണ്‍ ജോലിക്കായി ശ്രമിച്ചെങ്കിലും സാധിച്ചില്ല.

ഇതിനിടെ ജെന്നിഫറിന്റെ വിവാഹം ഉറപ്പിക്കുകയാണെന്ന വിവരം ജോണിന് ലഭിച്ചു. ബന്ധം അവസാനിപ്പിക്കുന്നതിനു മുന്നോടിയായി ജെന്നിഫറിന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ മഹാബലിപുരത്ത് എത്താന്‍ ജോണ്‍ ആവശ്യപ്പെടുകയായിരുന്നു. ഇസിആര്‍ റോഡിലെ ഒഴിഞ്ഞ സ്ഥലത്ത് ജോണ്‍ കാമുകിയെ കൂട്ടി കൊണ്ടു പോകുകയും അവിടെ വച്ച് കയ്യില്‍ കരുതിയ കത്തി എടുത്തു തലയ്ക്ക് അടിക്കുകയുമായിരുന്നു. കാമുകി മരിച്ചു എന്ന് ഉറപ്പായ ശേഷം ജെന്നിഫറിന്റെ ഷോളില്‍ ജോണ്‍ തൂങ്ങി മരിക്കുകയായിരുന്നു.

Related posts