തൃശൂർ: അറേബ്യൻ ബുക്ക് ഓഫ് വേൾഡ് റിക്കാർഡിൽ ഇടംനേടി തൃശൂർക്കാരൻ. കെ.ആർ. ജോണ്‍ പോളാണ് പൂരനഗരിയിലേക്കു റിക്കാർഡ് തിളക്കമെത്തിച്ചത്. കണ്ണുകെട്ടി ഇരുകൈകളിലും കുങ്ഫു ആയുധമായ നഞ്ചക് ഉപയോഗിച്ച് അഭ്യാസപ്രകടനം കാഴ്ചവച്ചാണ് ജോണ്‍പോൾ റിക്കാർഡ് ബുക്കിൽ ഇടംപിടിച്ചത്.
അവിണിശേരി സ്വദേശിയായ ഇദ്ദേഹം കുങ്ഫു ഇൻസ്ട്രക്ടറാണ്. കണ്ണുകെട്ടി അഭ്യാസം ചെയ്യുന്ന ഒരു മിനിറ്റുള്ള വീഡിയോ വെബ്സൈറ്റിലേക്ക് ആദ്യം അയച്ചുകൊടുത്തിരുന്നു. പിന്നീട് മലപ്പുറത്ത് അറേബ്യൻവേൾഡ് റിക്കാർഡ് പ്രതിനിധികളുടെ മുന്നിൽ തത്സമയ പ്രകടനം നടത്തി.
ഇക്കഴിഞ്ഞ മൂന്നിനാണ് ഒൗദ്യോഗികമായി റിക്കാർഡ് ജേതാവായതായി പ്രഖ്യാപനം വന്നത്. ലിംക വേൾഡ് റി ക്കാർഡ് നേടാനായി ഒരു മിനിറ്റുള്ള വീഡിയോ പ്രതിനിധികൾക്ക് അയച്ചുകൊടുത്തിട്ടുണ്ട്. ഗിന്നസ് റിക്കാർഡ് നേടുകയാണ് അടുത്ത ലക്ഷ്യമെന്നും അതിനുള്ള പരിശ്രമങ്ങൾ നടത്തിവരികയാണെന്നും ജോൺ പോൾ പത്രസമ്മേളനത്തിൽ അറിയിച്ചു.