ചെയ്തതു വലിയ തെറ്റ്, എല്ലാവരും ക്ഷമിക്കണം! സസ്പെന്‍ഷന്‍റെ പേരില്‍ ആ സമയത്തു തോന്നിയ വികാരം കൊണ്ടു ചെയ്തുപോയതാണ്.. പോലീസ് സ്റ്റേഷനില്‍ വച്ച് ജോണി കൈകൂപ്പി പറഞ്ഞു

കൊച്ചി: മലയാറ്റൂര്‍ സെന്‍റ് തോമസ് പള്ളി റെക്ടറായിരുന്ന ഫാ. സേവ്യര്‍ തേലക്കാട്ടിന്‍റെ കൊലപാതകത്തിലേക്കു നയിച്ചത് നിമിഷ നേരത്തെ ചേതോവികാരമായിരുന്നുവെന്ന് അറസ്റ്റിലായ പ്രതി ജോണി. അച്ഛനെ കൊല്ലണമെന്നു കരുതിയിരുന്നതല്ലെന്നും പ്രതി വെളിപ്പെടുത്തി.

എല്ലാവരും ക്ഷമിക്കണം. ആത്മാര്‍ത്ഥതയോടെ ജോലി ചെയ്തിരുന്നതാണ്. സസ്പെന്‍ഷന്‍റെ പേരില്‍ ആ സമയത്തു തോന്നിയ വികാരം കൊണ്ടു ചെയ്തുപോയതാണ്, പോലീസ് സ്റ്റേഷനില്‍ വച്ച് ജോണി കൈകൂപ്പി പറഞ്ഞു.

ഏറെക്കാലമായി പള്ളിയില്‍ ശുശ്രൂഷിയായി സേവനമനുഷ്ഠിച്ചു വന്നിരുന്ന ജോണി ജോലിയില്‍ തുടര്‍ച്ചയായി വീഴ്ച വരുത്തിയതിനെത്തുടര്‍ന്നാണു സസ്പെന്‍ഷനിലായത്. ഈ വൈരാഗ്യമാണു പ്രതിയെ കൊലപാതകത്തിലേക്കു നയിച്ചതെന്നാണു പോലീസ് പറയുന്നത്. കൊലപാതകത്തിനു ശേഷം ഒളിവില്‍ പോയ ജോണിയെ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.15 ഓടെ മലയാറ്റൂര്‍ മലയിലെ ഒന്നാം സ്ഥലത്തിനു സമീപം വനത്തിനുള്ളില്‍ നിന്നാണു പോലീസ് പിടികൂടിയത്.

Related posts