മൂവാറ്റുപുഴ: മുഖ്യമന്ത്രി പിണറായി വിജയനു സമനില തെറ്റിയിരിക്കുകയാണെന്ന് യുഡിഎഫ് സംസ്ഥാന സെക്രട്ടറി ജോണി നെല്ലൂർ അഭിപ്രായപ്പെട്ടു. നിയോജക മണ്ഡലത്തിലെ വികസന മുരടിപ്പിനെതിരെ യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജന മാർച്ചിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വിശ്വാസ സമൂഹത്തെ അടിച്ചമർത്തി ഏകാധിപതിയെ പോലെ വാഴാൻ പിണറായിയെ അനുവദിക്കില്ലെന്നും അദേഹം പറഞ്ഞു. മൂവാറ്റുപുഴ നിയോജക മണ്ഡലത്തിൽ രണ്ടര വർഷമായി വികസന പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്ന് യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തിയ മുൻ എംഎൽഎ ജോസഫ് വാഴക്കൻ പറഞ്ഞു.
ടൗണ്‍ വികസനത്തിനുവേണ്ടി മുൻ ഗവണ്മെന്റിന്റെ കാലത്ത് ഏറ്റെടുത്ത ഭൂമിയിലെ കെട്ടിടം പൊളിക്കുന്നതിന്റെ ഉദ്ഘാടനം നടത്തിയതല്ലാതെ ഒരു വികസന പ്രവർത്തനവും നടന്നിട്ടില്ലെന്നും, കെട്ടിടം പൊളിയുടെ ഉദ്ഘാടനം നടത്തി എൽഡിഎഫ്. അപഹാസ്യരായി മാറിയിരിക്കുകയാണന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിൽ നിയോജക മണ്ഡലം ചെയർമാൻ കെ.എം. സലിം അധ്യക്ഷത വഹിച്ചു. എ. മുഹമ്മദ് ബഷീർ, ജോയി മാളിയേക്കൽ, കെ.എം. അബ്ദുൾ മജീദ്, വിൻസന്റ് ജോസഫ്, എൻ.ജെ. ജോർജ്, പി.എ. ബഷീർ, ടോമി പാലമല, പി.പി. എൽദോസ്, കെ.എം. പരീത്, ഉല്ലാസ് തോമസ്, പി.വി. കൃഷ്ണൻ നായർ, പി.എസ്. സലിംഹാജി, ജോസ് പെരുന്പിള്ളിക്കുന്നേൽ, ജോസി ജോളി വട്ടക്കുഴി, ബിനോയി താന്നിക്കൽ, പി.ആർ. നീലകണ്ഠൻ, ഏബ്രാഹാം പൊന്നുംപുരയിടം തുടങ്ങിയവർ പ്രസംഗിച്ചു.