2024 ലെ ജീവിച്ചിരിക്കുന്ന ഏറ്റവും സെക്സിയസ്റ്റായ വ്യക്തി ആരെന്ന് അറിയുമോ? അമേരിക്കൻ നടനും ചലച്ചിത്ര നിർമ്മാതാവും എഴുത്തുകാരനും ജോൺ ക്രാസിൻസ്കിക്കാണ് ആ നേട്ടം. ചൊവ്വ രാത്രി നടന്ന “ദി ലേറ്റ് ഷോ വിത്ത് സ്റ്റീഫൻ കോൾബർട്ട്” എന്ന പരിപാടിക്കിടെയാണ് അദ്ദേഹത്തെ ഈ നേട്ടത്തിനായി തെരഞ്ഞെടുത്തത്.
ദി ഓഫീസിലെ ജിം ഹാൽപെർട്ട് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ജന ശ്രദ്ധയാകർഷിച്ച ജോൺ അഭിനയത്തിന് പുറമെ ചലച്ചിത്ര നിർമാണത്തിലും സംവിധാനത്തിലും പ്രതിഭ തെളിയിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പിൽ താൻ ഞെട്ടിപ്പോയെന്ന് ക്രാസിൻസ്കി വെളിപ്പെടുത്തി. പുരസ്കാര നേട്ടത്തിൽ ഗ്രേസ് അനാട്ടമി താരം പാട്രിക് ഡെംപ്സിയുടെ പിൻഗാമിയാണ് എ ക്വയറ്റ് പ്ലേസ് സംവിധായകനായ ജോൺ.
പോൾ റൂഡ്, മൈക്കൽ ബി ജോർദാൻ, ജോൺ ലെജൻഡ്, ക്രിസ് ഹെംസ് വർത്ത്, ഇഡ്രിസ് എൽബ, ബ്രാഡ്ലി കൂപ്പർ എന്നിവരും നേരത്തെ ഈ പുരസ്കാരം നേടിയിട്ടുണ്ട്.