പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ് കാഴ്ച നഷ്ടമായ കാഷ്മീരി യുവാവ് എന്നു വിശേഷിപ്പിച്ച് പോണ് സൂപ്പര്‍താരം ജോണി സിന്‍സിന്റെ ചിത്രം ട്വീറ്റ് ചെയ്ത പാക്കിസ്ഥാന് മുന്‍ ഹൈക്കമ്മിഷണര്‍ അബ്ദുല്‍ ബാസിതിനു മറുപടിയുമായി താരം. ‘തന്റെ കാഴ്ചയ്ക്കു കുഴപ്പമൊന്നുമില്ല. എന്തായാലും എന്റെ നന്ദി’ എന്ന സിന്‍സിന്റെ റിട്വീറ്റും വൈറലായതോടെ ബാസിതിനെ ട്രോളിക്കൊല്ലുകയാണ് ആളുകള്‍.
നിയന്ത്രണരേഖയ്ക്ക് അപ്പുറമുള്ള കാഷ്മീരികള്‍ പെല്ലറ്റ് ആക്രമണം നേരിടുന്നുവെന്ന് ആരോപിച്ചായിരുന്നു ബാസിതിന്റെ ട്വീറ്റ്. പെല്ലറ്റ് ആക്രമണത്തില്‍ കാഴ്ച നഷ്ടപ്പെട്ട അനന്ത്നാഗ് സ്വദേശി യൂസഫ് എന്ന വാചകത്തിനൊപ്പം ചേര്‍ത്ത പടം ജോണി സിന്സിന്റേതായിരുന്നു. ട്വീറ്റ് വൈറലായതോടെ അതിലെ മണ്ടത്തരം വ്യക്തമാക്കി പാക്കിസ്ഥാനില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തക നൈല ഇനായത്ത് രംഗത്തെത്തി. ഒന്നും വിശ്വസിക്കാനാവാത്ത കാലം എന്നു കൂടി നൈല ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു. ഇതിനു പിന്നാലെ അബ്ദുല്‍ ബാസിത് ഈ കുറിപ്പ് നീക്കം ചെയ്തു.
എന്നാല്‍ ട്വീറ്റിനു മറുപടിയായി പോണ് താരം ജോണി സിന്‍സ് തന്നെ രംഗത്തെത്തിയതോടെ കശ്മീരില്‍ പാക്കിസ്ഥാന് നടത്തുന്ന വ്യാജ പ്രചാരണം രാജ്യാന്തര ശ്രദ്ധ നേടുകയും ചെയ്തു. ജോണി സിന്‍സിന്റെ പോണ് വീഡിയോയില്‍ നിന്നുള്ള സ്ക്രീന്‍ഷോട്ട് അടക്കമാണ് സോഷ്യല്‍ മീഡിയ ബാസിതിന്റെ അബദ്ധം ആഘോഷിച്ചത്. ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതോടെ പാക്കിസ്ഥാന് ഇന്ത്യന്‍സ്ഥാനപതിയെ പുറത്താക്കുകയും ഇന്ത്യയുമായുള്ള വ്യാപാര ബന്ധം കുറയ്ക്കുകയും ചെയ്തിരുന്നു. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്നും ആ യാഥാര്‍ഥ്യം പാക്കിസ്ഥാന് ഉള്‍ക്കൊള്ളണമെന്നുമായിരുന്നു ഇന്ത്യയുടെ പ്രതികരണം.
ജമ്മു കശ്മീരില്‍ ഇന്ത്യ മനുഷ്യാവകാശ ലംഘനം നടത്തുകയാണെന്നും രാജ്യാന്തര വേദികളില്‍ അതു നിരന്തരം ഉന്നയിക്കുമെന്നുമുള്ള പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ നിലപാടിനു തന്നെ തുരങ്കം വയ്ക്കുന്നതായി ബാസിതിന്റെ ട്വീറ്റ്. ഇതുവരെ ജോണി സിന്‍സിന്റെ വീഡിയോ കണ്ടിട്ടില്ലാത്ത ഒരാളാണോ ബാസിതെന്നും നിരവധി പേര് കമന്റ് ചെയ്തു. പാകിസ്ഥാനില്‍ വെളിവുള്ള ഒരാള്‍ പോലും ഇല്ലയോ എന്നും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്.
Shout out to @abasitpak1 for all the new twitter followers! Thanks but my vision is fine😂😂 https://t.co/Rk4QdiGBlq
— Johnny Sins (@JohnnySins) September 3, 2019