ലോസ് ആഞ്ചൽസ്: ആഗോള ബ്രാൻഡായ ജോണ്സണ് ആൻഡ് ജോണ്സണ് വൻ പിഴ ശിക്ഷ. 417 മില്യണ്‍ ഡോളർ(2600 കോടി രൂപ) ആണ് കാലിഫോർണിയ കോടതി പിഴ വിധിച്ചത്. തുടർച്ചയായി ദീർഘകാലം ജോണ്സണ് ആൻഡ് ജോണ്സണ് ഉപയോഗിച്ചതിനെ തുടർന്ന് തനിക്ക് അണ്ഡാശയ കാൻസർ ബാധിച്ചെന്ന സ്ത്രീയുടെ പരാതിയിലാണ് നടപടി.
കാലിഫോർണിയ സ്വദേശി ഇവ ഇക്കിനേരിയ എന്ന സ്ത്രീയാണ് പരാതിക്കാരി. 1950 മുതൽ 2016 വരെയുള്ള കാലഘട്ടത്തിൽ ജോണ്സണ് ആൻഡ് ജോണ്സണ് പൗഡർ തുടർച്ചയായി ഉപയോഗിച്ചതിനെ തുടർന്നാണ് തനിക്ക് അണ്ഡാശയ കാൻസർ വന്നതെന്ന് സ്ത്രീ വാദിച്ചു. ഇവരുടെ ആരോപണത്തിൽ കഴന്പുണ്ടെന്ന കണ്ടെത്തിയതിനെ തുടർന്നാണ് കന്പനിക്കു കോടതി ഭീമൻ തുക പിഴ വിധിച്ചത്.
വിധിക്കെതിരെ അപ്പീൽ പോകുമെന്ന് കന്പനിവൃത്തങ്ങൾ അറിയിച്ചു. നിലവിൽ കന്പനിക്കെതിരെ 3000ൽ അധികം കേസുകൾ വിവിധ രാജ്യങ്ങളിലായി നിലവിലുണ്ട്.