വാഷിംഗ്ടൺ: വാക്സിൻ സ്വീകരിച്ചവരിൽ രക്തം കട്ടപിടിച്ചെന്ന റിപ്പോർട്ട് പുറത്തുവന്നതിനെത്തുടർന്ന് ജോൺസൺ ആന്‍ഡ് ജോൺസൺ കോവിഡ്-19 വാക്സിൻ വിതരണം യുഎസിൽ തത്കാലത്തേക്കു നിറുത്തി.
വാക്സിൻ സ്വീകരിച്ച ആറു സ്ത്രീകളിലാണു രക്തം കട്ടപിടിച്ചതെന്നു സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ (സിഡിസിപി), ഫുഡ് ആൻഡ് അഡ്മിനിസ്ട്രേറ്റഷൻ ചൊവ്വാഴ്ച പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പറയുന്നു.
രക്തം കട്ടപിടിച്ചവരിൽ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം കുറയു കയും ചെയ്തു. ഇതുവരെ 68 ലക്ഷം ഡോസ് ജോൺസൺ ആൻഡ് ജോൺസൻ വാക്സിൻ യുഎസിൽ നൽകിക്കഴിഞ്ഞു. നേരത്തെ വാക്സിനു പാർശ്വഫലങ്ങളൊന്നും കണ്ടെത്തിയിരുന്നില്ല.
ജോൺസൺ ആൻഡ് ജോൺസൺ വാക്സിനു പകരം മറ്റുള്ളവ നൽകാൻ വാക്സിൻ വിതരണ കേന്ദ്രങ്ങൾക്കു നിർദേശം നൽകി.
മോഡേണ, ഫൈസർ കന്പനികളുടെ വാക്സിനാണു യുഎസ് അനുമതി നൽകിയിരിക്കുന്നത്. സിഡിസിപിയുടെ നേതൃത്വത്തിൽ ബുധനാഴ്ച അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.
ജോൺസൺ ആൻഡ് ജോൺസൺ വാക്സിൻ യൂറോപ്പിൽ വിതരണം ചെയ്യുന്നതിനുള്ള നീക്കം കന്പനി തത്കാലത്തേക്കു നിർത്തിവച്ചു.