ലോകത്ത് എല്ലാം അവസാനിപ്പിച്ച് ആത്മഹത്യയില്‍ അഭയം തേടുന്ന ആളുകള്‍ നിരവധിയാണ്. ഇത്തരത്തില്‍ ആത്മഹത്യാ പ്രവണതയുള്ളവരെ രക്ഷിക്കാനുള്ള സ്‌പ്രേ ഇറക്കിയിരിക്കുകയാണ് ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ കമ്പനി. ഈ നേസല്‍ സ്‌പ്രേ ആത്മഹത്യ പ്രവണതയുള്ളവരുടെ ചികിത്സയ്ക്കായി ഉപയോഗിക്കാമെന്നാണ്
എഫ്ഡിഎ(ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍. ഈ മരുന്നിന് അംഗീകാരം നല്‍കി. ആത്മഹത്യാ ചിന്താഗതിയുള്ളവര്‍ക്കിടയില്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ നേസല്‍ സ്പ്രേ ദ്രുതഗതിയില്‍ പ്രവര്‍ത്തിക്കുമെന്നും ഉടന്‍ ആളുകള്‍ക്ക് ലഭ്യമാക്കുമെന്നും ജോണ്‍സണ്‍ ആന്റ് ജോണ്‍സണിന്റെ വൈസ് പ്രസിഡന്റ് മിഷേല്‍ ക്രാമര്‍ പറഞ്ഞു.
മാനസികസമ്മര്‍ദമുള്ളവരിലെ ആത്മഹത്യാ പ്രവണത ജോണ്‍സണ്‍ & ജോണ്‍സണ്‍ നേസല്‍ സ്പ്രേ ഉപയോഗിക്കുന്നതിലൂടെ കുറയ്ക്കാന്‍ സാധിക്കുമെന്നാണ് കണ്ടെത്തല്‍. അമേരിക്കയില്‍ കൊവിഡ് മഹാമാരി മാനസികാരോഗ്യത്തെ സ്വാധീനിക്കുന്നതിനെ കുറിച്ച് ഡോക്ടര്‍മാര്‍ പരിശോധനകള്‍ നടത്തിവരികയായിരുന്നു.
2019 മാര്‍ച്ചില്‍ അംഗീകാരം ലഭിച്ചതു മുതല്‍ 6,000ത്തോളം ആളുകള്‍ വിഷാദരോഗ ചികിത്സയ്ക്കായി സ്പ്രേ ഉപയോഗിച്ചതായി ക്രാമര്‍ പറഞ്ഞു. പഴയ ആന്റീഡിപ്രസന്റുകളേക്കാള്‍ ഈ സ്പ്രേ വ്യത്യസ്മായി പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഏതാനും ആഴ്ചകള്‍ക്കിടയില്‍ത്തന്നെ താരതമ്യേന വേഗത്തില്‍ ആളുകള്‍ക്കിടയില്‍ സ്പ്രേ ഫലം കണ്ടു. ക്ലിനിക്കുകളിലും രോഗികളിലും സ്പ്രേ ലഭ്യമാക്കുമെന്ന് ക്രാമര്‍ പറഞ്ഞു.