ജനിച്ച് ഏതാനും ദിവസം മാത്രം പ്രായമുള്ള പൊടിക്കുഞ്ഞുങ്ങളുടെ വരെ ശരീരത്തില്‍ അമ്മമാര്‍ വാരിപ്പൂശുന്നത് വിഷപ്പൊടിയാണെന്ന ഞെട്ടിക്കുന്ന വസ്തുത പുറത്ത്. വിദേശത്തു നടന്ന വിവിധ പഠനങ്ങളില്‍ ഈ പൗഡര്‍ കാന്‍സറിന് കാരണമാകുമെന്ന് തെളിഞ്ഞിട്ടും ഇപ്പോഴും ഇന്ത്യയില്‍ ഈ ഉല്‍പ്പന്നം യഥേഷ്ടം വില്‍ക്കപ്പെടുന്നു എന്നതാണ് അത്ഭുതപ്പെടുത്തുന്ന കാര്യം.
അതേസമയം വിദേശ രാജ്യങ്ങളില്‍ കാന്‍സറിന് കാരണമാകുന്നു എന്നു കണ്ട് നിരോധനവും നടപടിയും നേരിടുകയാണ് ഈ ആഗോള ബ്രാന്‍ഡ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിരവധി കേസുകളില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ തോറ്റു കഴിഞ്ഞു. ഫാര്‍മസ്യൂട്ടിക്കല്‍സ് ഭീമനായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ് അമേരിക്കന്‍ കോടതി 470 കോടി ഡോളര്‍ (ഏകദേശം 32000 കോടി രൂപ) പിഴ വിധിച്ചതാണ് ഇതില്‍ ഏറ്റവും ഒടുവിലത്തെ വിധി.
ആസ്‌ബെറ്റോസ് കലര്‍ന്ന ടാല്‍ക്കം പൗഡര്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് 22 സ്ത്രീകള്‍ക്ക് കാന്‍സര്‍ ബാധിച്ച കേസിലാണ് കോടതിയുടെ വിധി. വ്യാഴാഴ്ചയാണ് കോടതി വിധി പുറപ്പെടുവിച്ചത്. ആറാഴ്ച നീണ്ടു നിന്ന വിചാരണക്ക് ശേഷമാണ് കോടതി പിഴ വിധിച്ചത്. വ്യക്തി ശുചിത്വത്തിന് ഉപയോഗിച്ച കമ്പനിയുടെ ടാല്‍ക്കം പൗഡറാണ് കാന്‍സറിന് കാരണമായതെന്ന് പരാതിക്കാര്‍ വ്യക്തമാക്കി.
കഴിഞ്ഞ 40 വര്‍ഷമായി തങ്ങളുടെ ഉല്‍പ്പന്നങ്ങളിലെ ആസ്‌ബെറ്റോസിന്റെ സാന്നിദ്ധ്യം മറച്ചുവെക്കുകയായിരുന്നെന്ന് പരാതിക്കാരുടെ അഭിഭാഷകന്‍ മാര്‍ക്ക് ലാനിയര്‍ വ്യക്തമാക്കി. ഈ വിധി തങ്ങളുടെ ഉല്‍പ്പന്നങ്ങളിലെ ആസ്ബറ്റോസ് അണ്ഡാശയ കാന്‍സറിന് കാരണമാകുമെന്ന മുന്നറിയിപ്പ് പൊതുജനങ്ങള്‍ക്ക് നല്‍കാന്‍ കമ്പനിയെ പ്രേരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ലാനിയര്‍ കൂട്ടിച്ചേര്‍ത്തു. വിധി നിരാശാജനകമാണെന്ന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനി പ്രതികരിച്ചു.
തങ്ങളുടെ ഉല്‍പ്പന്നങ്ങളില്‍ ആസ്‌ബെറ്റോസിന്റെ സാന്നിദ്ധ്യം ഉണ്ടെന്ന കാര്യം ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ നിഷേധിച്ചു. വിവിധ പരിശോധനകളില്‍ പൗഡറില്‍ ആസ്ബറ്റോസിന്റെ സാന്നധ്യം കണ്ടെത്താനായില്ലെന്നതും കമ്പനി വിശദീകരിച്ചു. മാത്രമല്ല ആസ്ബറ്റോസ് കാന്‍സറിന് കാരണമാകുമെന്നുമുള്ള കാര്യം തെറ്റാണെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു. നേരത്തെയും സമാനമായ കേസുകളില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ് കോടതി ഭീമന്‍ പിഴകള്‍ ചുമത്തിയിട്ടുണ്ട്.
അതേസമയം മൂന്ന് മാസം മുമ്പും ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ് എതിരായ കോടതി വിധി വന്നിരുന്നു. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി പൗഡര്‍ തുടര്‍ച്ചയായി ഉപയോഗിച്ചത് തന്റെ ഭര്‍ത്താവിന് ക്യാന്‍സറിന് കാരണമായി എന്നാരോപിച്ച് യുവതി നല്‍കിയ പരാതിയിയില്‍ ന്യൂജേഴ്‌സി ദമ്പദികള്‍ക്ക് 37 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരമാണ് കമ്പനി നല്‍കേണ്ടി വന്നത്.
മുപ്പത് വര്‍ഷം ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി പൗഡര്‍ ഭര്‍ത്താവ് തുടര്‍ച്ചയായി ഉപയോഗിച്ചിരുന്നതായാണ് കെന്ദ്ര പരാതിയില്‍ പറയുന്നത്. തുടര്‍ച്ചയായ ഉപയോഗത്തിലൂടെ പൗഡര്‍ ശ്വാസ കോശത്തിലേക്ക് പ്രവേശിച്ചു. മെസൊതെ ലിയോമ എന്ന മാരക കാന്‍സര്‍ രോഗം ശ്വാസ കോശങ്ങളെ ബാധിച്ചതായി തെളിവുകള്‍ നിരത്തി ബാങ്കര്‍ വാധിച്ചു. പൗഡറില്‍ അടങ്ങിയിരിക്കുന്ന ആസ്ബറ്റോസ് എന്ന വസ്തുവാണ് രോഗത്തിന് കാരണമായതെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.
നവജാതശിശുക്കളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതാണ് ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ ബേബി പൗഡര്‍ എന്നുകൂടി ഓര്‍ക്കുമ്പോഴാണ് ഈ വക കമ്പനികള്‍ നമുക്കുണ്ടാക്കിവെക്കുന്ന ശരിക്കുള്ള ദോഷം വ്യക്തമാവുന്നത്.