തളിപ്പറമ്പ്: പോലീസിനെതിരെ കോണ്‍ഗ്രസ് പ്രവര്ത്തകന് തളിപ്പറന്പ് പോലീസ് സ്റ്റേഷന് മുന്നിലെ ഗാന്ധി പ്രതിമക്ക് സമീപം സത്യാഗ്രഹം ആരംഭിച്ചു. തളിപ്പറമ്പ് പുളിമ്പറമ്പിലെ തോണിക്കുഴി ജോസാണ് ഇന്ന് രാവിലെ മുതല്‍ തളിപ്പറമ്പ് പോലീസ് സ്റ്റേഷന് മുന്നില്‍ സത്യാഗ്രഹം ആരംഭിച്ചിരിക്കുന്നത്. പോലീസ് നീതി പാലിക്കുക, വീട് കയറിയുള്ള ഗുണ്ടാ ആക്രമണത്തിൻ പ്രതിയായ മുനിസിപ്പൽ കൗൺസിലറേയും ഗുണ്ടകളേയും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുക, പൗരാവകാശം സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിക്കുന്ന പ്ലക്കാർഡ് പ്രദർശിപ്പിച്ചാണ് സത്യാഗ്രഹം.
നേരത്തെ സത്യാഗ്രഹം നടത്തിയിരുന്നു. എന്നാല്‍ അഞ്ചുപേര്‍ക്കെതിരെ കേസെടുക്കാമെന്ന് പോലീസ് സമ്മതിച്ചതിനാല്‍ സത്യാഗ്രഹം പിന്‍വലിക്കുകയായിരുന്നു. എന്നാല്‍ പ്രധാന പ്രതി ഉള്‍പ്പെടെ 16 പേരെ കേസില്‍ നിന്ന് ഒഴിവാക്കിയിരിക്കയാണെന്നാണ് ജോസ് ആരോപിക്കുന്നത്.
ഇതില്‍ പ്രതിഷേധിച്ചാണ് ഇന്ന് രാവിലെ 10 മുതല്‍ സത്യാഗ്രഹം അനുഷ്ഠിക്കുന്നത്. ജില്ലാ കളക്ടര്‍, പോലീസ് മേധാവി, തളിപ്പറമ്പ് സിഐ എന്നിവര്‍ക്കും ഇത് സംബന്ധിച്ച് അറിയിപ്പ് കൊടുത്തിട്ടുണ്ടെന്നും വൈകുന്നേരം വരെ സത്യാഗ്രഹം തുടരുമെന്നും ജോസ് തോണിക്കുഴി പറഞ്ഞു.