മാനന്തവാടി: പഠനം പാതിവഴിയില്‍ ഉപേഷിച്ച കാടിന്റെ മക്കളെ എസ്എസ്എല്‍സി പരീക്ഷക്ക് ഒരുക്കുകയാണ് പി.ജെ. ജോണ്‍ മാഷ്. 52ഓളം കാടിന്റെ മക്കളാണ് ഇത്തവണ ഇവിടെനിന്നും എസ്എസ്എല്‍സി പരിക്ഷ എഴുതുക. ഇതിനുള്ള അവസാനവട്ട തയാറെടുപ്പിലാണ് ഈ വിദ്യാര്‍ഥികള്‍.
ജീവിത സാഹചര്യങ്ങള്‍ കാരണം പഠനം പാതിവഴിയില്‍ ഉപേഷിച്ചവരായിരുന്നു ഇവരില്‍ ഭൂരിപക്ഷവും. ഇവരെ കണ്ടെത്തി കഴിഞ്ഞ ഒരു വര്‍ഷം ചിട്ടയപരീശീലനം നല്കി എസ്എസ്എല്‍സി പരീക്ഷക്ക് ഒരുക്കിയിരിക്കുകയാണ് ജോണ്‍മാഷ്.
2007 മുതലാണ് ജോണ്‍ മാഷ് ഇത്തരത്തില്‍ അദിവാസി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പരീശീലനം നല്കാന് ആരംഭിച്ചത്. ഭാര്യ പങ്കജ ഉള്‍പ്പെടെ ആറ് അധ്യാപകര്‍ ചേര്‍ന്നാണ് ഈ കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നത്.
52 ഓളം കുട്ടികളാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷക്കായി തയാറെടുക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ ഇവിടെ നിന്നും പരീക്ഷ എഴുതിയ 75 ശതമാനം വിദ്യാര്‍ഥികളും വിജയിക്കുകയും ചെയ്തു.
അടിയ, പണിയ, കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെട്ട കുട്ടികളാണ് ഇവിടെ പഠിക്കുന്നവര്‍. എന്നാല്‍ ഇവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ജോണ്‍ മാഷിനാകട്ടേ വേണ്ടത്ര സര്‍ക്കാര്‍ സഹായങ്ങള്‍ ഒന്നും ലഭിക്കുന്നതുമില്ല.
അര്‍ഹമായ സഹായം ആവശ്യപ്പെട്ട് നിരവധിതവണ ജോണ്‍മാഷ് പട്ടികവര്‍ഗ വകുപ്പിനും ജില്ലാഭരണകൂടത്തിനും അപേക്ഷകള്‍ നല്‍കിയിരുന്നെങ്കിലും അവഗണന മാത്രമായിരുന്നു ഫലം.
കഴിഞ്ഞ 20 വര്‍ഷമായി കൊഴിഞ്ഞുപോകുന്ന കുട്ടികളെ കണ്ടെത്തി പഠിപ്പിക്കുന്ന നളന്ദ കോളജില്‍ നിന്ന് പഠിച്ചിറങ്ങിയ ആറ് പേര് ഇപ്പോള്‍ സര്‍ക്കാര്‍ സര്‍വീസില്‍ ജോലിചെയ്യുന്നുമുണ്ട്.