സെ​ഞ്ചു​റി​യും ക​ട​ന്ന വോ​ട്ടാ​ണി​ത്..! നൂ​റ്റൊ​ന്നാം വ​യ​സി​ൽ ജോ​ണ്‍ വൈ​ദ്യ​രു​ടെ വോ​ട്ടി​നു​ണ്ട്, ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​ത്തി​ന്‍റെ ​വീ​ര്യ​വും വീ​റും

സ്വ​ന്തം ലേ​ഖ​ക​ൻ

ചാ​വ​ക്കാ​ട്: സെ​ഞ്ചു​റി​യും ക​ട​ന്ന വോ​ട്ടാ​ണി​ത്. നൂ​റ്റൊ​ന്നാം വ​യ​സി​ൽ ചാ​വ​ക്കാ​ട്ടെ ജോ​ണ്‍ വൈ​ദ്യ​രു​ടെ വോ​ട്ടി​നു ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​ത്തി​ന്‍റെ വീ​ര്യ​വും വീ​റു​മു​ണ്ട്.

ചാ​വ​ക്കാ​ട് ന​ഗ​ര​സ​ഭ​യു​ടെ പ​തി​നാ​റാം വാ​ർ​ഡി​ലെ വോ​ട്ട​റാ​ണ് മു​ട്ട​ത്തു വീ​ട്ടി​ൽ ജോ​ണ്‍. എം.​ആ​ർ. രാ​മ​ൻ മെ​മ്മോ​റി​യ​ൽ സ്കൂ​ളി​ലെ പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്കു ജോ​ണ്‍ വൈ​ദ്യ​ർ എ​ത്തി​യ​ത് ഏ​ക​മ​ക​നും കൂ​നം​മൂ​ച്ചി പ​ള്ളി വി​കാ​രി​യു​മാ​യ ഫാ. ​ഫ്രാ​ൻ​സി​സ് മു​ട്ട​ത്തി​ന്‍റെ കൈപി​ടി​ച്ചാ​ണ്. ഒ​പ്പം അ​മ്മ കൊ​ച്ചു​ത്രേസ്യ​യു​മു​ണ്ട്.

“ഇ​തു​വ​രെ വോ​ട്ടു മു​ട​ക്കീ​ട്ടി​ല്ല’, മ​ക​നാ​യ വൈ​ദി​ക​ന്‍റെ കൈ​പി​ടി​ച്ചു ബൂ​ത്തി​ലെ​ത്തി​യ ജോ​ണ്‍ വൈ​ദ്യ​ർ പ​രി​ച​യം പു​തു​ക്കാ​ൻ എ​ത്തി​യ​വ​രോ​ടാ​യി പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ മേ​യ് 11 നാ​യി​രു​ന്നു നൂ​റാം പി​റ​ന്നാ​ൾ. ദീ​ർ​ഘ​കാ​ലം ആ​ർ​മി​യി​ൽ ഫാ​ർ​മ​സി​സ്റ്റാ​യി സേ​വ​നം ചെ​യ്ത ഇ​ദ്ദേ​ഹത്തിനു ര​ണ്ടാം ലോ​ക​മ​ഹായു​ദ്ധ​കാ​ല​ത്തു യു​ദ്ധ​മു​ന്ന​ണി​യി​ലാ​യി​രു​ന്നു സേ​വ​നം.

സൈ​നി​ക സേ​വ​നം അ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ലെ​ത്തി​യ അ​ദ്ദേ​ഹം നാ​ട്ടു​കാ​ർ​ക്കു വൈ​ദ്യ​നാ​യി. ഇ​പ്പോ​ഴ​ത്തെ ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യ​ത്തി​നു മു​ന്നി​ലു​ണ്ടാ​യി​രു​ന്ന കെ​ട്ടി​ട​ത്തി​ൽ ക്ലി​നി​ക്കും ന​ട​ത്തി​യി​രു​ന്നു.

വ​ട​ക്ക​ന​ച്ച​നൊ​പ്പം “തൊ​ഴി​ലാ​ളി’​യി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. പൗ​ര​പ്ര​മു​ഖ​നും പൊ​തു​ജ​ന​സേ​വ​ക​നു​മാ​യ ജോ​ണ്‍ വൈ​ദ്യ​ർ നാ​ട്ടു​കാ​ർ​ക്കു പ്രി​യ​ങ്ക​ര​നാ​ണ്.

ചേ​റ്റു​വ റോ​ഡി​ലെ മു​ട്ട​ത്തു വീ​ട്ടി​ലാ​ണ് താ​മ​സം. മാ​താ​പി​താ​ക്ക​ളു​ടെ ആ​രോ​ഗ്യ​വും ക്ഷേ​മ​വു​മെ​ല്ലാം അ​ന്വേ​ഷി​ക്കാ​ൻ എ​ല്ലാ ദി​വ​സ​വും വീ​ട്ടി​ൽ വ​രാ​റു​ണ്ടെ​ന്ന് ഏ​ക​മ​ക​ൻ ഫാ. ​ഫ്രാ​ൻ​സി​സ് മു​ട്ട​ത്ത് പ​റ​ഞ്ഞു.

Related posts

Leave a Comment