സിഐഡി മൂസ എന്ന സിനിമ ഏറ്റവും കൂടുതല്‍ ചാനലുകളില്‍ ടെലിക്കാസ്റ്റ് ചെയ്ത മലയാള സിനിമയാണ്. 25 ലക്ഷം രൂപയ്ക്കാണ് അന്ന് സാറ്റലൈറ്റ് പോയത്. ഇന്നായിരുന്നെങ്കില്‍ 10 കോടി സാറ്റലൈറ്റ് കിട്ടും. ഒടിടി റവന്യു വരും.
വിപണി വളരുകയാണ്. പക്ഷേ ഒരു കാര്യം, എന്തു വളര്‍ന്നാലും സിനിമ നന്നാകണം. കൊറോണ കഴിഞ്ഞ് തിയറ്റര്‍ തുറന്നാല്‍ ഒരു വലിയ വിപ്ലവം തന്നെ സിനിമയ്ക്ക് ഉണ്ടാകും.
പത്തോളം സിനിമ ചെയ്തിട്ടും സാമ്പത്തികമായി വലിയ നേട്ടമൊന്നും ഉണ്ടാക്കിയിട്ടില്ല. മനഃപൂര്‍വം തരാതിരിക്കുന്നത് അല്ലായിരിക്കാം. നമ്മള് ആത്മാര്‍ഥതയുള്ള ആളാണെങ്കില്‍ ഒന്നിലൂടെ കിട്ടിയില്ലെങ്കില്‍ വേറൊന്നിലൂടെ കിട്ടും.
തുടര്‍ച്ചയായ വിജയങ്ങളുണ്ടായിട്ടും അത് ശമ്പളപരമായ കാര്യത്തിലേക്ക് കടക്കാനുള്ള കാലമല്ലായിരുന്നു അത്. പ്രതിഫലമല്ല, വിജയങ്ങളെയാണ് നമ്മള് പ്രതീക്ഷിക്കേണ്ടത്. –ജോണി ആന്റണി