സിഐഡി മൂസയുടെ ചിത്രീകരണം 95 ദിവസമെടുത്താണ് പൂര്‍ത്തിയാക്കിയത്. നിസാരമായിരുന്നില്ല ഷൂട്ട്. ഡബ്ബിംഗ് എല്ലാം കഴിഞ്ഞ് പക്ക ആയപ്പോഴും ദിലീപിന് വിശ്വാസം വരുന്നുണ്ടായിരുന്നില്ല.
എന്റെ ആദ്യത്തെ സിനിമയാണ്. അസോസിയേറ്റായി ദിലീപിനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും ഞാനും ടെന്‍ഷനിലായിരുന്നു. അന്ന് മൂന്നു കോടിയോളം ചെലവാക്കി നിർമിച്ച പടമാണ്.
സിദ്ദിഖ് സാര്‍ വന്ന് പടം കാണട്ടെ എന്നായിരുന്നു ഞാന്‍ പറഞ്ഞത്. അതെന്താ സാര്‍ തന്നെ വരണമെന്ന് പറയാന്‍ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന് ഇതുവരെ പരാജയം വന്നിട്ടില്ലല്ലോ, സാര്‍ തന്നെ വരട്ടെ എന്ന് ഞാന്‍ പറഞ്ഞു.
അങ്ങനെ ദിലീപും ഞാനും വിളിച്ചു. സിനിമ കണ്ടിറങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്തൊരു ചിരിയുണ്ടായിരുന്നു. ജോണി നന്നായി ചെയ്തിട്ടുണ്ട് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ബ്രേക്ക് എടുക്കാതെയാണ് സിഐഡി മൂസയിലെ പാട്ട് ചിത്രീകരിച്ചത്. മൂന്ന് മണിയായപ്പോള്‍ ഹനീഫിക്കയുടെയൊക്കെ ഷൂട്ട് കഴിഞ്ഞു. അപ്പോഴാണ് അദ്ദേഹം എന്നോട് ഉമ്മ മരിച്ച് പോയെന്ന് പറയുന്നത്.
ഷൂട്ടിനെ ബാധിക്കരുതെന്ന് കരുതി ഞാന്‍ പറയാതിരുന്നത് ആണെന്നും അദ്ദേഹം പറഞ്ഞു. ഞാനാകെ വല്ലാണ്ടായി. ഉമ്മ മരിക്കുമെന്ന് എനിക്കറിയാമായിരുന്നു.
ജോണി ഇതെടുക്കുന്നത് അറിയാമായിരുന്നു. അതിന് തടസമാവരുത് എന്ന് കരുതിയാണ് ഞാൻ പറയാതിരുന്നതെന്ന് ഹനീഫിക്ക എന്നോട് പറഞ്ഞു. –ജോണി ആന്റണി