ആലപ്പുഴ: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് കഴിയുന്നതോടെ എൽഡിഎഫ് ശിഥിലമാകുമെന്ന് കേരളാ കോണ്ഗ്രസ് ജേക്കബ് ചെയർമാനും, യുഡിഎഫ് സെക്രട്ടറിയുമായ ജോണി നെല്ലൂർ. പാർട്ടി ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രൂക്ഷമായ വിലക്കയറ്റം പിടിച്ചു നിർത്തുവാൻ പരാജയപ്പെട്ട സംസ്ഥാന മന്ത്രിമാരെ വഴിയിൽ സഞ്ചരിക്കുവാൻ അനുവദിക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയുടെ വിജയത്തിനായി മുഴുവൻ പ്രവർത്തകരും രംഗത്തിറങ്ങുവാൻ യോഗം തീരുമാനിച്ചു.
ജില്ലാ പ്രസിഡൻറ് ജോശി തുണ്ടുപറന്പിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് ചെയർമാൻ ജോർജ് ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. തോമസ് ചുള്ളിക്കൻ, എബ്രഹാം കുഞ്ഞാപ്പച്ചൻ, ജിജോ കാപ്പൻ, തോമസ് കുട്ടി മാത്യു, വിജയ് കുമാർ വാലയിൽ, എം സോമൻ, ശെൽവൻ, മാത്യൂസ് സ്കറിയ, വേണുഗോപാൽ, ജേക്കബ് തരകൻ, സാംസണ്, ജോജി കരിക്കംപള്ളി, സാബുവള്ളപ്പുര തുടങ്ങിയവർ പ്രസംഗിച്ചു.