ഇടുക്കി എംപിയും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ ജോയ്‌സ് ജോര്‍ജിനെതിരേ ഗുരുതര ആരോപണം.പ്രളയ പുനര്‍നിര്‍മാണത്തിന്റെ കരാര്‍ സഹോദരനും ബന്ധുക്കള്‍ക്കും സിപിഎം നേതാക്കള്‍ക്കും നല്കിയെന്നാണ് ആരോപണം. നിര്‍മാണ ജോലികള്‍ തരപ്പെടുത്തിയതില്‍ വ്യാപകമായ അഴിമതിയുണ്ടെന്ന് ന്യൂനപക്ഷ വിഭാഗം കോര്‍ഡിനേറ്റര്‍ മനോജ് കോക്കാട്ട് ആണ് ആരോപിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രചരണം അവസാനിക്കാനിരിക്കെ വന്നിട്ടുള്ള ആരോപണം ജോയ്‌സിനും എല്‍ഡിഎഫിനും തിരിച്ചടിയായിരിക്കുകയാണ്. ഇടുക്കി ജില്ലയില്‍ പ്രളയത്തില്‍ തകര്‍ന്ന കൊച്ചി ധനുഷ്‌കോടി ദേശീയ പാതയുടെയും, ചെറുതോണി ടൗണ്‍ പുനര്‍നിര്‍മാണം ഉള്‍പ്പെടെയുള്ള പൊതുമരാമത്ത് റോഡ്സ് ഡിവിഷന്റെയും പരിധിയിലുള്ള നിര്‍മാണ കരാര്‍ നല്‍കുന്നതില്‍ സ്വജനപക്ഷപാതം ഉണ്ടായെന്നാണ് ആരോപണം. ആരോപണത്തെക്കുറിച്ച് ജോയ്‌സിന്റെ പ്രതികരണം വന്നിട്ടില്ല.